ക്രിക്കറ്റ് ലോകം എക്കാലവും വളരെ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യ :പാകിസ്ഥാൻ. വരുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിലെ നിർണായക ഇന്ത്യ :പാകിസ്ഥാൻ മത്സരം അത്യന്തം ആവേശകരമാകുംമെന്നാണ് ആരാധകർ അടക്കം വിശ്വസിക്കുന്നത്.എന്നാൽ ചില നിർണായക തുറന്നുപറച്ചിലുകളുമായി രംഗത്ത് എത്തുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാനും മുൻ പാക് താരവുമായ റമീസ് രാജ. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചാൽ പാക് ക്രിക്കറ്റും ഒപ്പം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ഉടൻ നശിക്കുമെന്നാണ് റമീസ് രാജയുടെ അഭിപ്രായം.ഐസിസിയുടെ ഫണ്ട് കൊണ്ടാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും ഒപ്പം പാക് ക്രിക്കറ്റും നിലവിൽ നിലനിൽക്കുന്നത് എന്നും റമീസ് രാജ വിശദമാക്കി.
“പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ ഏറെ സഹായിക്കുന്നത് ഐസിസിയാണ്. എല്ലാ സഹായവും ഐസിസി ഫണ്ടിൽ കൂടി ലഭിക്കുന്നുണ്ട് എങ്കിലും ഐസിസിയുടെ 90 ശതമാനം വരുമാനവും ലഭിക്കുന്നത് ഇന്ത്യയിൽ നിന്നാണ്. അതാണ് ഞങ്ങളെ എല്ലാം ഭയപെടുത്തുന്നത്. നിലവിൽ എല്ലാ ക്രിക്കറ്റ് ബോർഡുകളും ഐസിസിയെ ആശ്രയിക്കുന്നുണ്ട് എങ്കിലും ഐസിസി വെറുമൊരു ഇവന്റ് മാനേജ്മെന്റ് പോലെ ആണ്. ഇന്ത്യൻ ക്രിക്കറ്റ് ബോർഡും ഒപ്പം ഇന്ത്യയിലെ ചില ബിസിനസുകാരുമാണ് ഐസിസിയെ നിയന്ത്രിക്കുന്നത്. അവർ കാര്യങ്ങൾ എല്ലാം നിയന്ത്രിക്കുന്നത് പാക് ക്രിക്കറ്റിനെ ഭയപ്പെടുത്തുന്നു. നാളെ പാക് ക്രിക്കറ്റിനെ നശിപ്പിക്കാൻ അവർ കൂടി തീരുമാനിച്ചാൽ നമ്മൾ എന്ത് ചെയ്യും. പാക് ക്രിക്കറ്റിന് സഹായം നൽകുന്നത് അവർ നിർത്തിയാൽ നമ്മൾ എന്താകും ചെയ്യുക “പാകിസ്ഥാൻ സെനറ്റ് സ്റ്റാന്റിങ് കമ്മിറ്റിക്ക് മുൻപാകെ റമീസ് രാജ തുറന്ന് പറഞ്ഞു.
അതേസമയം പാകിസ്ഥാനിലേക്കുള്ള ചില പരമ്പരകൾ ക്യാൻസലായി പോകുന്ന സാഹചര്യം ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ വ്യക്തമാക്കി.”പാകിസ്ഥാനിൽ പരമ്പര കളിക്കാനെത്തി തിരികെ പോയ കിവീസ് ടീമിന്റെ നടപടി അംഗീകരിക്കാൻ കഴിയില്ല അവർ ഇതുവരെ പരമ്പര ഒഴിവാക്കി എന്ത് കൊണ്ട് മടങ്ങി എന്നതിനുള്ള കാരണം വിശദമാക്കിയിട്ടില്ല. കൂടാതെ ഈ പരമ്പര മറ്റൊരു മാസം നടത്താനാണ് ഞങ്ങൾ ആലോചിക്കുന്നത് “റമീസ് രാജ അഭിപ്രായം വിശദമാക്കി