അടുത്ത സൂപ്പര്‍ സ്റ്റാര്‍ ആര് ? സ്മിത്തിനു പറയാനുള്ളത്‌.

images 2023 02 22T010114.329

ക്രിക്കറ്റിൽ എല്ലാകാലത്തും എടുത്തുപറയാൻ സാധിക്കുന്ന ഒരുപാട് തകർപ്പൻ താരങ്ങൾ ഉണ്ടായിട്ടുണ്ട്. നിരവധി താരങ്ങൾ വിസ്മയിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ടെങ്കിലും ഇതിഹാസം എന്ന പദവിയിലേക്ക് ഉയർന്നത് വളരെ ചുരുക്കം താരങ്ങളാണ്. സ്ഥിരതയോടെ കളിച്ച് ടീമിനെ മുന്നോട്ടു കൊണ്ടുപോകുന്നവരാണ് പലരും. നിലവിൽ ഇന്ത്യൻ ടീമിൽ ഭാവി സൂപ്പർതാരം എന്ന നിലയിലേക്ക് ഇന്ത്യൻ ആരാധകർ ചൂണ്ടിക്കാണിക്കുന്നത് യുവ താരം ശുബ്മാൻ ഗില്ലിനെയാണ്.


ഏകദിനത്തിൽ ഇരട്ട സെഞ്ച്വറി നേടി തന്റെ വരവ് അറിയിച്ചിട്ടുള്ള താരം 20-20 യിലും സെഞ്ച്വറി നേടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇതാ ഇന്ത്യയുടെ ഗില്ല് അല്ല പകരം ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്കാണ് അടുത്ത സൂപ്പർ താരം എന്ന് പ്രവചിച്ചു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്മിത്ത്. എന്നാൽ വമ്പൻ പരിഹാസമാണ് താരത്തിന്റെ ഈ പ്രവചനത്തിനെതിരെ ഉയരുന്നത്. ലോക ക്രിക്കറ്റിലെ അടുത്ത സൂപ്പർതാരം ആരാകും എന്ന സ്മിത്തിന്റെ പ്രവചനത്തിനാണ് ഇന്ത്യൻ ആരാധകർ പൊങ്കാലയിടുന്നത്.

images 2023 02 22T010121.787

ആരാധകർ ചോദിക്കുന്നത് ഗില്ല് കളിക്കുമ്പോൾ സ്മിത്ത് കണ്ണടച്ചു കൊണ്ടിരിക്കുകയാണോ എന്നാണ്. എത്ര പക്വതയോടെയാണ് അവൻ കളിക്കുന്നത് എന്നും അവന്റെ ക്ലാസും പ്രതിഭയും ഉള്ള മറ്റൊരു താരവും നിലവിൽ ഇല്ലെന്നുമാണ് ആരാധകർ പറയുന്നത്. സ്മിത്തിന് പോലും മൂന്ന് ഫോർമാറ്റുകളിലും തിളങ്ങാൻ സാധിച്ചിട്ടില്ല എന്നും ആരാധകർ പറയുന്നു. മത്സരം ഇത്തരത്തിൽ മുന്നോട്ടു കൊണ്ടുപോകണമെന്നും ബുദ്ധിപരമായി കളിക്കുന്ന ആളാണ് ഗിൽ എന്നും ആരാധകർ പറയുന്നു.

Read Also -  മുംബൈ ഇന്ത്യന്‍സിനു വീണ്ടും തോല്‍വി. പരാജയം 24 റണ്‍സിന്
FpdkXYaaEAMmcIL

വിരാട് കോഹ്ലിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ഭരിക്കാൻ പോകുന്നത് ഗിൽ ആണെന്നും ഇന്ത്യൻ ആരാധകർ അഭിപ്രായപ്പെടുന്നുണ്ട്. ഹാരി ബ്രൂക്കിനെ ഒരു തവണ ഇന്ത്യയിലേക്ക് പരമ്പര കളിക്കുവാൻ അയച്ചാൽ ഈ അഭിപ്രായം മാറും എന്നും ഒരു വിഭാഗം ആരാധകർ പറയുന്നു. വിദേശത്ത് അടക്കം തന്നെ കഴിവ് തെളിയിച്ചിട്ടുള്ള താരം ആണ് ഗിൽ എന്നും അതുപോലെ ബ്രൂക്ക് ഇന്ത്യയിൽ വന്ന് കഴിവ് തെളിയിച്ചാൽ അംഗീകരിച്ചു തരാം എന്നും ഇന്ത്യൻ ആരാധകർ പറയുന്നു.

Scroll to Top