ഇത്തവണത്തെ ടി :20 ലോകകപ്പിൽ ഏറ്റവും അധികം ആരാധകരും ഒപ്പം മുൻ താരങ്ങളും അടക്കം സാധ്യതകൾ കൂടി കല്പിച്ച ടീമാണ് വിരാട് കോഹ്ലിയുടെ ടീം ഇന്ത്യ. ബാറ്റിങ്, ബൗളിംഗ്, ഫീൽഡിങ് അടക്കം എല്ലാ മേഖലകളിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിവുള്ള ഇന്ത്യൻ ടീം ഇത്തവണ ലോകകപ്പ് കിരീടം നേടുമെന്ന് ക്രിക്കറ്റ് നിരീക്ഷകരടക്കം പ്രവചിച്ചിരുന്നു. കൂടാതെ 2007ലെ പ്രഥമ ടി :20 കിരീടം കരസ്ഥമാക്കിയ മഹേന്ദ്ര സിങ് ധോണി ഇന്ത്യൻ ടീമിനോപ്പം മെന്റർ റോളിലുള്ളത് കിരീടം നേടാനുള്ള വമ്പൻ ആത്മവിശ്വാസം നൽകുമെന്നും എല്ലാ ആരാധകരും പ്രതീക്ഷിച്ചു. എന്നാൽ പാക് ടീമിന് എതിരായ ആദ്യത്തെ മത്സരത്തിൽ നേരിട്ട 10 വിക്കറ്റ് തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം സ്ഥിതി വളരെ മോശമായി മാറുകയാണ്. അടുത്ത മത്സരത്തിൽ ന്യൂസിലാൻഡ് ടീമിനോട് കൂടി തോൽവി വഴങ്ങിയാൽ വിരാട് കോഹ്ലിക്കും ഒപ്പം ഇന്ത്യക്കും സെമി ഫൈനൽ സാധ്യകകൾ ഇരുട്ടിലായി മാറും.
എന്നാൽ ഒരൊറ്റ തോൽവി കൊണ്ട് മാത്രം ആരും ഇന്ത്യൻ ടീമിനെ എഴുതി തള്ളരുത് എന്നുള്ള അഭിപ്രായവുമായി ഇപ്പോൾ എത്തുകയാണ് മുൻ ഓസ്ട്രേലിയൻ ടീം ഫാസ്റ്റ് ബൗളർ ബ്രറ്റ് ലീ. ഇന്ത്യൻ ടീം ഈ തോൽവിക്ക് ശേഷവും ലോകകപ്പിലെ ഫേവറൈറ്റ് ടീമാണെന്നുള്ള അഭിപ്രായം പങ്കുവെക്കുകയാണ് ലീ.പാകിസ്ഥാൻ ടീമിന് എതിരായ തോൽവി മറന്ന് ബാക്കിയുള്ള കളികളിൽ ജയിക്കാനുള്ള മിടുക്ക് ഇന്ത്യൻ ടീമിന്റെ കൈവശമുണ്ട് എന്നും ലീ പ്രവചിച്ചു.
“പാകിസ്ഥാൻ എതിരായ മത്സരത്തിൽ ഷമി, ഭുവി, ബുംറ എന്നിവർ ഏറെ മികച്ച രീതിയിൽ പന്തെറിഞ്ഞു. അവർക്ക് ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല. ഈ ഒരു ജയത്തിന്റെ എല്ലാം ക്രെഡിറ്റും പാക് ടീം അർഹിക്കുന്നുണ്ട്. മത്സരത്തിൽ മൂന്ന് സ്പിൻ ബൗളർമാരെ ഇന്ത്യൻ ടീമിന് കളിപ്പിക്കാമായിരുന്നു. ഒരു മത്സരം തോറ്റെങ്കിൽ പോലും സമ്മർദ്ദമില്ലാതെ ഇനി കളിക്കാൻ വിരാട് കോഹ്ലിക്കും ഈ ടീമിനും സാധിക്കണം. ഓസ്ട്രേലിയയും ഇന്ത്യയും എല്ലാം ഇനിയും ഫൈനലിൽ ഇടം നേടാൻ സാധ്യതയുള്ള ടീമുകൾ തന്നെയാണ്.”ലീ അഭിപ്രായപ്പെട്ടു