ഇന്ത്യക്ക് ലോകകപ്പ് ലഭിക്കില്ല :പുതിയ ചാമ്പ്യനെ പ്രവചിച്ച് ഷെയ്ൻ വോൺ

ഒരൊറ്റ തോൽവി ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെയും ഒപ്പം നായകൻ വിരാട് കോഹ്ലിയെയും ഇപ്പോൾ അതിവേഗം എത്തിച്ചിരിക്കുന്നത് വമ്പൻ ദുഃഖത്തിൽ തന്നെയാണ്. ഇത്തവണ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ എല്ലാവരും കിരീടം നേടും എന്ന് ഉറച്ച് വിശ്വസിച്ച ഇന്ത്യൻ ടീം എല്ലാ കാലത്തും ലോകകപ്പിൽ തങ്ങൾ ഏറെ അനായസം തോൽപ്പിച്ചിട്ടുള്ളതായ പാക് ടീമിനോട് തോറ്റത് ഞെട്ടലായി മാറി. ഐസിസി ലോകകപ്പിൽ തുടർച്ചയായ 12 തവണ പാകിസ്ഥാൻ ടീമിനെ തോൽപ്പിച്ച ശേഷമാണ് ഇന്ത്യൻ ടീം പരാജയത്തിന്റെ രുചി അറിഞ്ഞത് എന്നതും ശ്രദ്ധേയം. ഈ ടി :20ലോകകപ്പിൽ സെമി ഫൈനലിൽ പ്രവേശനം നേടാണമെങ്കിൽ ഇനി മികച്ച പ്രകടനങ്ങൾ മാത്രം ആവർത്തിച്ചാലെ മതിയാകൂ എന്നുള്ള സ്ഥിതിയിലാണ് ടീം ഇന്ത്യ. ഇത്തവണ എല്ലാവരും സാധ്യത കല്പിച്ച ഇന്ത്യൻ ടീമിന് പകരം പുതിയ ഒരു ചാമ്പ്യൻ ടീമിനെ പ്രവചിക്കുകയാണ് മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വോൺ.

ഇന്ത്യൻ ടീമിനെ പൂർണ്ണമായി തകർത്ത പാകിസ്ഥാൻ ടീമിനാണ് കിരീടം നേടാൻ ഏറ്റവും അധികം സാധ്യതകളുള്ളത് എന്നും പറഞ്ഞ വോൺ വരുന്ന ഓരോ മത്സരങ്ങളും പാകിസ്ഥാൻ ടീമിന്റെ കുതിപ്പിനുള്ള തെളിവായി മാറുമെന്നും അഭിപ്രായപ്പെട്ടു.ടി20 ലോകകപ്പ് സ്വന്തമാക്കാന്‍  നിലവില്‍  എല്ലാവിധ സാധ്യതകളും പാകിസ്ഥാനാണെന്ന് പ്രവചിച്ച മുൻ ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസ താരം  ഇന്ത്യക്കെതിരായ  ഈ ഒരു വമ്പൻ  ജയത്തോടെ പാകിസ്താന്‍ ലോകകപ്പില്‍ തങ്ങളുടെ സാധ്യതകള്‍ കൂടി പതിവിലേറെ ഇപ്പോൾ തന്നെ വര്‍ധിപ്പിച്ചിരിക്കുകയാണ് എന്നും  കൂടി ചൂണ്ടികാട്ടി.

“എന്തൊരു പ്രകടനമാണ് പാകിസ്ഥാൻ ടീം ഈ ലോകകപ്പിലെ ആദ്യത്തെ കളിയിൽ തന്നെ കാഴ്ചവെച്ചത്. ഇതാണ് പാക് ടീമിന്റെ തിരിച്ചുവരവ്. ഈ ജയത്തിന് പിന്നാലെ പാകിസ്ഥാൻ ടീം ലോകകപ്പ് നേടാനുള്ള ചാൻസ് പോലും വളരെ ഏറെ വർധിച്ചു കഴിഞ്ഞു. കൂടാതെ ബാറ്റിങ്, ബൗളിംഗ് അടക്കം മേഖലകളിൽ എല്ലാ അർഥത്തിലും ആൾറൗണ്ട് മികവാണ് പാകിസ്ഥാൻ പുറത്തെടുത്തത്. ലോക ക്രിക്കറ്റിലെ ഏറ്റവും ബെസ്റ്റ് ബാറ്റ്സ്മാൻ ബാബർ അസമും അവർക്കൊപ്പം ഉണ്ട് “ഷെയ്ൻ വോൺ പ്രവചനം വിശദമാക്കി