ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനം ക്രിക്കറ്റ് ആരാധകർ ഏവരും വളരെ ആവേഷത്തോടെയാണ് കാത്തിരിക്കുന്നത്.5 ടെസ്റ്റ് മത്സരങ്ങൾ ഉൾപ്പെട്ട പരമ്പര ഓഗസ്റ്റ് നാലിന് ആദ്യ ടെസ്റ്റൊടെ ആരംഭിക്കുമ്പോൾ പോരാട്ടം കനക്കുമെന്നാണ് എല്ലാവരുടെയും ഉറച്ച വിശ്വാസം.ശക്തമായ സ്‌ക്വാഡുമായിട്ടാണ് ഇരു ടീമുകളും വരുന്ന പരമ്പരക്കായി കളിക്കാൻ ഇറങ്ങുന്നത് എങ്കിലും പരിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിന് വൻ തിരിച്ചടിയായി മാറുകയാണ്.3 പ്രമുഖ താരങ്ങൾ പരിക്ക് കാരണം നാട്ടിലേക്ക് ഉടനടി മടങ്ങിയതിന് പിന്നാലെ ഓപ്പണർ മായങ്ക് അഗർവാളും പരിക്കിന്റെ പിടിയിലാണ്.താരം ആദ്യത്തെ ടെസ്റ്റ് കളിക്കില്ലായെന്ന് ബിസിസിഐ അറിയിച്ച് കഴിഞ്ഞു.
എന്നാൽ വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര ഇന്ത്യൻ ക്രിക്കറ്റ് ടീമിന് സമ്മാനിക്കുന്നത് ചരിത്ര നേട്ടങ്ങൾ സ്വന്തമാക്കുവാനുള്ള ഒരു അവസരമാണ്.ഇംഗ്ലണ്ടിലെ മണ്ണിൽ ടെസ്റ്റ് പരമ്പര കരസ്ഥമാക്കുകയെന്നത് ഏറെ നാളുകളായി ഇന്ത്യൻ ടീമിന്റെ ഒരു സ്വപ്നമാണ്. വിദേശ ടെസ്റ്റുകളിൽ മികച്ച റെക്കോർഡുള്ള നായകൻ കോഹ്ലിയും സംഘവും ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടിൽ പരമ്പര ജയമാണ് ലക്ഷ്യമിടുന്നത്.
പരമ്പര ജയത്തിനൊപ്പം ഇന്ത്യൻ ടീമിലെ താരങ്ങളെ കാത്തിരിക്കുന്നതും അപൂർവ്വ നേട്ടങ്ങളാണ്.ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഏറ്റവും അധികമായിട്ടിപ്പോൾ വിശ്വസിക്കുന്നത് നായകൻ വിരാട് കോഹ്ലി കാഴ്ചവെക്കുന്ന ബാറ്റിങ് പ്രകടനത്തെ തന്നെയാണ്.വിരാട് കോഹ്ലി ബാറ്റിങ് ഫോമിലേക്ക് എത്തിയാൽ മികച്ച ഒരു സ്കോർ നേടാമെന്നാണ് ടീം മാനേജ്മെന്റ് വിശ്വസിക്കുന്നത്.ടെസ്റ്റ് പരമ്പരയിൽ 125 റൺസ് കൂടി നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിവേഗം 23000 റൺസ് സ്വന്തമാക്കുന്ന താരമായി മാറുവാൻ കോഹ്ലിക്ക് സാധിക്കും.ടെസ്റ്റ് പരമ്പരയിൽ സ്വിങ് സാഹചര്യങ്ങളെ എപ്രകാരം വിരാട് നേരിടുമെന്നതും ഈ നേട്ടത്തിനൊപ്പം പ്രധാനമാണ്.
കൂടാതെ ഒരു സെഞ്ച്വറി കൂടി നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നായകനായി ഏറ്റവും അധികം സെഞ്ച്വറികൾ അടിച്ച താരമായി കോഹ്ലി മാറും. കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി കോഹ്ലിക്ക് മൂന്ന് ഫോർമാറ്റിലും സെഞ്ച്വറി നേടുവാൻ കഴിഞ്ഞിട്ടില്ല. ഇത്തവണ സെഞ്ച്വറികൾ നേടി കോഹ്ലി മറ്റൊരു നായികകല്ല് കൂടി മറികടക്കുമെന്നാണ് ആരാധകർ എല്ലാം പ്രതീക്ഷിക്കുന്നത്.ടെസ്റ്റ് പരമ്പരയിൽ 5 ടെസ്റ്റ് മത്സരങ്ങളാനുള്ളത്. പരമ്പരയിൽ 17 സിക്സറുകൾ നെടുവാൻ സാധിച്ചാൽ അഫ്രീഡിയുടെ സ്വപ്നതുല്യ നേട്ടത്തെ മറികടക്കുവാൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ റിഷാബ് പന്തിന് കഴിയും. ടെസ്റ്റ് ഫോർമാറ്റിൽ അതിവേഗം 50 സിക്സ് നേടുന്ന താരമായി മാറുവാൻ റിഷാബ് പന്തിന് വേണ്ടത് 17 സിക്സ് മാത്രമാണ്