ഇന്ത്യൻ ക്രിക്കറ്റിൽ മറ്റൊരു സുവർണ്ണ തലമുറ കൂടി വളർന്ന് വരുകയാണ് .
പലപ്പോഴും പ്രതിഭകൾക്ക് യാതൊരു വിധ കുറവുമില്ലാത്ത ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വളർന്നുവരുന്ന ഭാവി താരങ്ങൾ ഒട്ടനവധിയാണ് .ഐപിഎല്ലിലെ ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങളിലും സ്ഥിരതയാർന്ന ബാറ്റിംഗ് & ബൗളിംഗ് പ്രകടനം കാഴ്ചവെക്കുന്ന ഇവരെല്ലാം ഇന്ത്യൻ ടീമിലേക്കുള്ള പ്രവേശനവും സ്വപ്നം കാണുന്നു .
ഇന്ത്യൻ ടീമിൽ ഭാവിയിൽ പകരക്കാരായി എത്തുവാൻ കാത്തുനിൽക്കുന്ന യുവ താരനിരയെ കുറിച്ചാണിപ്പോൾ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയും പറയുന്നത് .
താരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ്
“സീനിയര്‍ താരങ്ങല്‍ ആരെങ്കിലും വിരമിക്കുവാൻ സമയമാവുമ്പോള്‍ ടീമിലിടം നേടി ഉത്തരവാദിത്തം പൂർണ്ണമായി ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള യുവതാരങ്ങള്‍ ഇന്ത്യൻ സ്‌ക്വാഡിൽ വളരെയേറെയാണ് . ടീമിലെ പ്രധാനതാരം വിരമിച്ചാല്‍ പോലും അത് ഇന്ത്യയുടെ ശക്തിയെ ബാധിക്കില്ല. അവര്‍ക്ക് എല്ലാം മത്സരങ്ങൾ കളിച്ചുള്ള വലിയ പരിചയസമ്പത്താണ് വേണ്ടത്. കൂടുതല്‍ കളിച്ചാല്‍ ഒരുപാട് ഉയരങ്ങള്‍ അനായാസം കീഴടക്കാന്‍ അവര്‍ക്ക് സാധിക്കും.ആർക്കും ഇതിൽ സംശയമില്ല .ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തോല്‍പ്പിക്കുകയെന്നത് വലിയ കാര്യമാണ്. ഇന്ത്യന്‍ ടീമിന് സാധിച്ചു. അതും സീനിയര്‍ താരങ്ങള്‍ ഇല്ലാതിരുന്നിട്ട് കൂടി. നെറ്റ് ബൗളര്‍മാര്‍ വരെ മികച്ച പ്രകടനം പുറത്തെടുത്തു.
പുതിയ പന്തും പഴയ പന്തും ഒരുപോലെ ഉപയോഗിക്കാന്‍ ഇപ്പോഴത്തെ പുതിയ നിര ബൗളര്‍മാര്‍ക്ക് സാധിക്കാറുണ്ട് “
ഷമി ഏറെ വാചാലനായി .
നേരത്തെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലാണ് മുഹമ്മദ് ഷമിക്ക് പരിക്കേല്‍ക്കുന്നത്. പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളും ഷമിക്ക് നഷ്ടമായി. പിന്നീട് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലും ഷമിക്ക് കളിക്കാന്‍ കഴിഞ്ഞില്ല. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ടീമിലെ താരമാണ് ഷമി. ഐപിഎല്ലിലൂടെ തന്റെ ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങുകയാണ് താരം.
വരാനിരിക്കുന്ന ടി:20 ലോകകപ്പിലും ഷമി തന്റെ സ്ഥാനം സ്വപ്നം കാണുന്നുണ്ട് .