അന്ന് തന്നെ കോഹ്ലി എനിക്ക് മുന്നറിയിപ്പ് നൽകി : വെളിപ്പെടുത്തലുമായി ഇംഗ്ലണ്ട് താരം – ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വിവാദം കൊഴുക്കുന്നു

81873615

ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി ഒരുക്കിയതാണ് പരമ്പരയിലെ പിച്ചുകൾ .സ്പിന്നിനെ ഏറെ പിന്തുണച്ച പിച്ചുകളിൽ ബാറ്റിംഗ് ഏറെ ദുഷ്കരമായിരുന്നു .പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിച്ച ഇംഗ്ലണ്ട് ടീമിന് പക്ഷേ പിന്നീട് 3 ടെസ്റ്റിലും കനത്ത തോൽവി ഇന്ത്യയോട് വഴങ്ങേണ്ടി വന്നു .
ചെപ്പോക്കിലെ ആദ്യ ടെസ്റ്റിലെ  ഫ്ലാറ്റ് പിച്ചില്‍ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്ത് വമ്പന്‍ സ്കോര്‍ ഉയര്‍ത്തുകയും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുകയായിരുന്നു. ഇതോടെ പരമ്പരയിലെ ശേഷിച്ച 3 ടെസ്റ്റിലും ആദ്യ ദിനം മുതലേ കുത്തിത്തിരിയുന്ന പിച്ചുകളാണ് നാം കണ്ടത് .

എന്നാല്‍ ആദ്യ ടെസ്റ്റില്‍ ബാറ്റിംഗിനിടെ തന്നെ ഇംന്ത്യന്‍ നായകന്‍ വിരാട് കോലി തനിക്ക് വലിയൊരു മുന്നറിയിപ്പ്  നല്‍കിയിരുന്നുവെന്ന് ഇപ്പോൾ  വെളിപ്പെടുത്തുകയാണ് ഇംഗ്ലണ്ട് താരമായ ഓലി പോപ്പ്. ഇത് നിങ്ങള്‍ക്ക് ലഭിക്കുന്ന അവസാനത്തെ ഫ്ലാറ്റ് പിച്ചായിരിക്കുമെന്നും വരാനിരിക്കുന്ന ടെസ്റ്റുകളില്‍ സ്പിന ബൗളിങ്ങിനെ ഏറെ തുണയ്ക്കുന്ന  പിച്ചുകളായിരിക്കുമെന്നും കോലി മുന്നറിയിപ്പ് നല്‍കിയെന്നാണ് പോപ്പ്  പറയുന്നത്  .താരത്തിന്റെ പുതിയ വെളിപ്പെടുത്തലുകളും  ക്രിക്കറ്റ് ലോകത്ത്  ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട് .

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

ആദ്യ ടെസ്റ്റില്‍ ബാറ്റ് ചെയ്യുന്നതിനിടെ നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നില്‍ക്കുകയായിരുന്ന എനിക്ക് സമീപമെത്തിയാണ് കോലി അത് പറഞ്ഞത് .ഇതോടെ നിങ്ങൾക്ക് ലഭിക്കാവുന്ന അവസാനത്തെ ഫ്ലാറ്റ് പിച്ചെന്ന വാക്കുകൾ ഏറെ അമ്പരപ്പിച്ചു എന്നും പോപ്പ് പറയുന്നു .പരമ്പരയില്‍ ആദ്യ മൂന്ന് ദിവസവും ബാറ്റിംഗിനെയും പിന്നീട് സ്പിന്നിനെയും അനുകൂലിക്കുന്ന പിച്ചൊരുക്കാനായിരുന്നു ഇന്ത്യയുടെ പദ്ധതി. എന്നാല്‍ ആദ്യ ടെസ്റ്റിലെ തോല്‍വിയോടെ ഇന്ത്യ പൂർണ്ണമായി  ഗെയിം പ്ലാന്‍ മാറ്റിയെന്നും പോപ്പ് വ്യക്തമാക്കി.

നേരത്തെ ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ ജോ റൂട്ടിന്‍റെ ഇരട്ട സെഞ്ചുറിയുടെ കരുത്തില്‍ 578 റണ്‍സടിച്ച ഇംഗ്ലണ്ടിന് ആൻഡേഴ്സൺ രണ്ടാം ഇന്നിംഗ്സ് സ്വിങ് ബൗളിംഗ് കൂടിയായപ്പോൾ ജയം സ്വന്തമാക്കുവാൻ കഴിഞ്ഞു .എന്നാൽ ശേഷം ചെപ്പോക്കിലെ രണ്ടാം ടെസ്റ്റിലും അഹമ്മദാബാദിലെ മൂന്നും ,നാലും ടെസ്റ്റിലും തകർന്നടിഞ്ഞ ഇംഗ്ലണ്ട് ബാറ്റിംഗ് നിര പിന്നീട് ഏഴ് ഇന്നിംഗ്സില്‍ ഒരിക്കല്‍ മാത്രമാണ് 200 റണ്‍സ് പോലും പിന്നിടാനായത് എന്നതാണ് ഏറെ പ്രധന കാര്യം .

Scroll to Top