ഏഷ്യ കപ്പ് വനിതാ പോരാട്ടത്തില്‍ തായ്ലന്‍റിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ കടന്നു. ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന തായ്ലന്‍റിന് നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 74 റണ്‍സിന്‍റെ വിജയത്തോടെ ശനിയാഴ്ച്ച നടക്കുന്ന ഫൈനലിലേക്ക് യോഗ്യത നേടി. പാക്കിസ്ഥാന്‍ – ശ്രീലങ്ക മത്സരത്തിലെ വിജയികളെയാണ് ഇന്ത്യ നേരിടുക. തുടര്‍ച്ചയായ എട്ടാം തവണെയാണ് ഇന്ത്യ ഏഷ്യ കപ്പ് ഫൈനലില്‍ എത്തുന്നത്.
വിജയലക്ഷ്യം പിന്തുടര്‍ന്ന തായ്ലന്‍റിന് ഒരു ഘട്ടത്തില്‍ പോലും ഇന്ത്യക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചില്ലാ. 8 ഓവര്‍ അവസാനിച്ചപ്പൊഴേക്കും തായ്ലന്‍റിനു 20 റണ്‍ എടുക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായി. 4 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റ് നേടിയ ദീപ്തി ശര്‍മ്മയാണ് തകര്‍ത്തത്.
രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കായി ഗെയ്ക്വാദ് രണ്ട് വിക്കറ്റും രേണുക, സ്നേഹ് റാണ, ഷെഫാലി വെര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി
നേരത്തെ ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഷെഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ ബാറ്റിംഗില്‍ 20 ഓവറില്‍ 6 വിക്കറ്റിന് 148 റണ്‍സെടുത്തു. മികച്ച തുടക്കം അവസാന ഓവറുകളില്‍ തുടരാനാവാതത്ത് ഇന്ത്യയെ കൂറ്റന്‍ സ്കോറില്‍ നിന്ന് തടഞ്ഞു.
ഓപ്പണിംഗില്‍ ഷഫാലിയും മന്ദാനയും (13) ചേര്‍ന്ന് 38 റണ്‍സ് കൂട്ടിചേര്‍ത്തിരുന്നു. പത്താം ഓവറില്‍ ഷഫാലി മടങ്ങുമ്പോള്‍ 28 പന്തില്‍ 5 ഫോറും 1 സിക്സുമായി 42 റണ്‍സ് നേടി.
ഇതിന് ശേഷം ജെമീമ റോഡ്രിഗസ്-ഹര്‍മന്‍പ്രീത് കൗര്‍ സഖ്യം ഇന്ത്യയെ 13-ാം ഓവറില്‍ അനായാസം 100 കടത്തി. പിന്നാലെ ജെമീമ(25 പന്തില്‍ 27) മടങ്ങി.
എന്നാല്‍ അവസാന ഓവറുകളില്‍ പൂജ വസ്‌ത്രക്കറിനെ കൂട്ടുപിടിച്ച് പോരാട്ടം നടത്താനുള്ള ഹര്‍മന്‍പ്രീത് കൗറിന്‍റെ ശ്രമം പരാജയപ്പെട്ടു. 18-ാം ഓവറിലെ അഞ്ചാം പന്തില്‍ ഭാഗ്യം ക്യാച്ചിന്‍റെ രൂപത്തില്‍ ഹര്‍മന് തുണയായെത്തി. എന്നാല്‍ തൊട്ടടുത്ത പന്തില്‍ ഹര്‍മന്‍പ്രീത് ക്യാച്ചിലൂടെ തന്നെ പുറത്തായി. 29 പന്തില്‍ 36 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്. ഇന്ത്യന്‍ ഇന്നിംഗ്‌സിലെ അവസാന പന്തില്‍ ദീപ്‌തി ശര്‍മ്മ(0) പുറത്തായി. പൂജ വസ്‌ത്രക്കര്‍ 13 പന്തില്‍ 17* പുറത്താവാതെ നിന്നു.