നോൺ സ്ട്രൈക്കറെ ❛റണ്ണൗട്ടാക്കി❜ ഇംഗ്ലണ്ട് മണ്ണില്‍ പരമ്പര തൂത്തുവാരി ഇന്ത്യന്‍ പെണ്‍പട. വിജയത്തോടെ ജുലന്‍ ഗോസ്വാമി പടിയിറങ്ങി.

deepthi sharma mankading scaled

ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. ജുലന്‍ ഗോസ്വാമിയുടെ കരിയറിലെ അവസാന മത്സത്തില്‍ വിജയത്തോടെ പടിയിറങ്ങാനായി സാധിച്ചു. മൂന്നാം മതസരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 153 ല്‍ എല്ലാവരും പുറത്തായി

വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 27 എന്ന നിലയിലായിരുന്നു. രേണുക സിങ്ങ് ടോപ്പ് ഓഡറിനെ തകര്‍ത്തതോടെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. രാജേശ്വരി ഗെയ്കവാദും ഗോസ്വാമിയും വിക്കറ്റുകള്‍ വീഴ്ത്താന്‍ തുടങ്ങിയതോടെ ഇംഗ്ലണ്ട് 65 ന് 7 എന്ന നിലയിലായി.

പിന്നീട് ഒത്തുചേര്‍ന്ന അമിയും (28) ഡീനും ചേര്‍ന്ന് ഇംഗ്ലണ്ടിനെ 100 കടത്തി. അമിയെ പുറത്താക്കി രേണുക സിങ്ങ് ബ്രേക്ക്ത്രൂ നല്‍കി. തന്‍റെ കരിയറിന്‍റെ അവസാന ഓവറില്‍ ക്രോസിനെ പുറത്താക്കി ഗോസ്വാമി ഇന്ത്യയെ വിജയത്തിനടുത്ത് എത്തിച്ചു. ജുലന്‍ ഗോസ്വാമിയുടെ ഓരോ പന്തും ആരവത്തോടെയാണ് കാണികള്‍ ഏറ്റെടുത്തത്‌. ഒരു വിക്കറ്റ് ശേഷിക്കേ ഡീന്‍ – ഫ്രെയ സംഖ്യം ഇന്ത്യക്ക് ഭീക്ഷണി ഉയര്‍ത്തി.

17 റണ്‍സ് വേണമെന്നിരിക്കെ 80 പന്തിൽ 47 റൺസ് നേടി മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന താരം നോൺ സ്ട്രൈക്കർ എൻഡിൽ പന്തെറിയും മുൻപേ ക്രിസ് വിട്ടിറങ്ങുകയും ഇത് ശ്രദ്ധയിൽ പെട്ട ബൗളർ ദീപ്തി ശർമ്മ താരത്തെ റണ്ണൗട്ടാക്കുകയും ചെയ്തു.

ഇന്ത്യക്കായി രേണുക 4 ഉം ജുലന്‍ ഗോസ്വാമി 3 വിക്കറ്റും വീഴ്ത്തി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 45.4 ഓവറില്‍ 169 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ കേറ്റ് ക്രോസിന്‍റെ സ്പെല്ലാണ് തകര്‍ത്തത്. ഒരു ഘട്ടത്തില്‍ 29 ന് 4 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യയെ കരകയറ്റിയത് ദീപ്തി- മന്ഥാന സഖ്യമാണ്. ഇരുവരും ചേര്‍ന്ന് 58 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

79 പന്തില്‍ 50 റണ്‍സ് നേടിയ സ്മൃതിയെ പുറത്താക്കി കേറ്റ് ക്രോസ് ബ്രേക്ക്ത്രൂ നല്‍കി. പിന്നീട് പൂജയുമൊത്ത് (22) ദീപ്തി ശര്‍മ്മ ഇന്ത്യയെ 100 കടത്തി. 106 പന്തില്‍ 7 ഫോറുമായി ദീപ്തി ശര്‍മ്മ, 68 റണ്‍സ് നേടി പുറത്താകതെ നിന്നു.

4 വിക്കറ്റ് വീഴ്ത്തിയ ക്രോസിന് പുറമെ സോഫി എക്ലെസ്റ്റോണ്‍, ഫ്രേയ കെംപ് എന്നിവര്‍ രണ്ടും ഫ്രേയ ഡേവിസ്, ചാര്‍ലോട്ട് ഡീന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Comments

Leave a Reply

Your email address will not be published. Required fields are marked *