ഇംഗ്ലണ്ടിനെതിരായ ലോകകപ്പ് മത്സരത്തിൽ ഒരു കൂറ്റൻ വിജയം തന്നെയാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യയുടെ ഈ ലോകകപ്പിലെ തുടർച്ചയായ ആറാം വിജയമാണിത്. ഇതുവരെ ലോകകപ്പിൽ ഒരു മത്സരം പോലും ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. ഈ വിജയത്തോടെ പോയിന്റ്സ് ടേബിളിൽ 12 പോയിന്റുകളുമായി ഒന്നാം സ്ഥാനത്തെത്താൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.
ഇതുവരെ ഈ ലോകകപ്പിൽ 6 വിജയങ്ങൾ നേടിയ ഒരേയൊരു ടീം ഇന്ത്യ മാത്രമാണ്. 5 വിജയങ്ങളുമായി ദക്ഷിണാഫ്രിക്കയാണ് പോയിന്റ്സ് ടേബിളിൽ രണ്ടാം സ്ഥാനത്തും, 4 വിജയങ്ങൾ വീതം സ്വന്തമാക്കിയിട്ടുള്ള ന്യൂസിലാൻഡ്, ഓസ്ട്രേലിയ എന്നീ ടീമുകൾ പോയിന്റ്സ് ടേബിളിൽ മറ്റു രണ്ടു സ്ഥാനങ്ങളിലും നിൽക്കുന്നു. 6 വിജയങ്ങൾ ഇതുവരെ ലോകകപ്പിൽ സ്വന്തമാക്കാൻ സാധിച്ചെങ്കിലും ഇന്ത്യയ്ക്ക് സെമിഫൈനലിൽ സ്ഥാനം ഉറപ്പിക്കാനായിട്ടില്ല. കണക്കുകൾ പരിശോധിക്കുമ്പോൾ ഇനിയും ഇന്ത്യ ലോകകപ്പിന്റെ സെമി കാണാതെ പുറത്താവാനുള്ള സാധ്യതകളുണ്ട്.
POS | TEAM | PLAYED | WON | LOST | N/R | TIED | NET RR | POINTS |
---|---|---|---|---|---|---|---|---|
1 | India | 6 | 6 | 0 | 0 | 0 | +1.405 | 12 |
2 | South Africa | 6 | 5 | 1 | 0 | 0 | +2.032 | 10 |
3 | New Zealand | 6 | 4 | 2 | 0 | 0 | +1.232 | 8 |
4 | Australia | 6 | 4 | 2 | 0 | 0 | +0.970 | 8 |
5 | Sri Lanka | 5 | 2 | 3 | 0 | 0 | -0.205 | 4 |
6 | Pakistan | 6 | 2 | 4 | 0 | 0 | -0.387 | 4 |
7 | Afghanistan | 5 | 2 | 3 | 0 | 0 | -0.969 | 4 |
8 | Netherlands | 6 | 2 | 4 | 0 | 0 | -1.277 | 4 |
9 | Bangladesh | 6 | 1 | 5 | 0 | 0 | -1.338 | 2 |
10 | England | 6 | 1 | 5 | 0 | 0 | -1.652 | 2 |
ആദ്യ റൗണ്ടിൽ ഇന്ത്യയ്ക്ക് അവശേഷിക്കുന്നത് മൂന്നു മത്സരങ്ങളാണ്. നിലവിൽ ഇന്ത്യക്കുള്ളത് 12 പോയിന്റുകൾ. വരുന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെടുകയാണെങ്കിൽ ഒരുപക്ഷേ ഇന്ത്യ പുറത്താകാൻ സാധ്യതയുണ്ട്. കാരണം ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ എന്നീ ടീമുകൾക്ക് നിലവിൽ 5 മത്സരങ്ങളിൽ നിന്ന് 4 പോയിന്റ്കളാണ് ഉള്ളത്. അവശേഷിക്കുന്ന 4 മത്സരങ്ങളിൽ ഈ ടീമുകൾക്ക് വിജയിക്കാൻ സാധിച്ചാൽ ഇവരുടെ പോയിന്റ് 12ലെത്തും. അങ്ങനെയെങ്കിൽ നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ സെമി കാണാതെ പുറത്താവാനുള്ള സാധ്യതകൾ നിൽക്കുന്നു. ഇക്കാരണത്താൽ തന്നെ ഇന്ത്യ സെമിഫൈനലിൽ സ്ഥാനമുറപ്പിച്ചിട്ടുണ്ട് എന്ന് പറയാൻ സാധിക്കില്ല.
നാളെ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും ലോകകപ്പിൽ ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയിക്ക് മാത്രമേ ഇന്ത്യയുടെ പോയിന്റ്സ് മറികടക്കാൻ സാധിക്കൂ. അങ്ങനെ വിജയിക്കുന്ന ടീമിന് ഇന്ത്യയുടെ പോയിന്റ്സ് മറികടക്കാൻ, അവശേഷിക്കുന്ന മുഴുവൻ മത്സരങ്ങളിലും വിജയിക്കേണ്ടി വരും. മാത്രമല്ല ഇന്ത്യ വരാനിരിക്കുന്ന 3 മത്സരങ്ങളിലും പരാജയപ്പെടുകയും വേണം. എന്നാൽ നിലവിൽ ഇന്ത്യയെ സംബന്ധിച്ച് വരാനിരിക്കുന്ന മത്സരങ്ങളിലക്കെയും വിജയ സാധ്യത ധാരാളമാണ്. ഇന്ത്യ നവംബർ 2ന് ശ്രീലങ്കയോടും, നവംബർ 5ന് ദക്ഷിണാഫ്രിക്കയോടും, നവംബർ 12ന് നെതർലൻഡ്സിനോടുമാണ് ഇനി പോരാടുന്നത്. ഏതെങ്കിലും ഒരു മത്സരത്തിൽ വിജയം നേടിയാൽ ഇന്ത്യ സെമിഫൈനലിൽ സ്ഥാനം ഉറപ്പിക്കും.
ഇംഗ്ലണ്ടിനെതിരായ വിജയത്തോടുകൂടി ഇന്ത്യ എല്ലാത്തരത്തിലും പാക്കിസ്ഥാനെ മറികടന്നിട്ടുണ്ട്. അവശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും പാക്കിസ്ഥാൻ വിജയിച്ചാൽ പോലും ഇന്ത്യയുടെ പോയിന്റിന്റെ അടുത്തെത്താൻ പാകിസ്ഥാന് സാധിക്കില്ല. പാക്കിസ്ഥാന് ഇനി അവശേഷിക്കുന്നത് 3 മത്സരങ്ങളാണ്. ഇതിൽ വിജയം നേടിയാൽ പാക്കിസ്ഥാന് നേടാൻ സാധിക്കുക പരമാവധി 10 പോയിന്റുകളാണ്. ഇന്ത്യ ഇതുവരെ 12 പോയിന്റുകൾ നേടി കഴിഞ്ഞു. എന്തായാലും കണക്കുകൾ പ്രകാരം ഇന്ത്യ സെമിഫൈനൽ കാണാതെ പുറത്താകാൻ സാധ്യതകളുണ്ട്. ഇത്തരം മികച്ച പ്രകടനം പുറത്തെടുത്തിട്ടും സെമിഫൈനലിൽ എത്താൻ സാധിക്കാതെ പോയാൽ, വലിയ നിരാശ തന്നെയാവും ഇന്ത്യയ്ക്ക് മുൻപിൽ ഉണ്ടാവുക.