ടോസ് ഭാഗ്യം ബംഗ്ലാദേശിനു. റിഷഭ് പന്തിനെ പുറത്താക്കി. അരങ്ങേറ്റം കുറിച്ച് യുവ താരം

ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരക്ക് തുടക്കമായി. ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ റിഷഭ് പന്ത് ഇല്ലാ. താരം ടെസ്‌റ്റ് പരമ്പരയില്‍ മാത്രമേ ഉണ്ടാവൂ എന്ന് ബിസിസിഐ അറിയിച്ചു. മധ്യനിരയില്‍ കളിക്കുന്ന കെല്‍ രാഹുല്‍ വിക്കറ്റ് കീപ്പറാകും.

ഇന്ത്യന്‍ നിരയില്‍ 4 ഓള്‍റൗണ്ടര്‍മാരുണ്ട്. ഷഹബാസ് അഹമ്മദ്, വാഷിങ്ങ് ടണ്‍ സുന്ദര്‍, ദീപക്ക് ചഹര്‍, താക്കൂര്‍ എന്നിവരാണ് ഇടം പിടിച്ചത്. ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് സെന്‍ അരങ്ങേറ്റം കുറിച്ചു. സ്പിന്‍ ഓള്‍റൗണ്ടര്‍ അക്സര്‍ പട്ടേലിനെ പ്ലേയിങ്ങ് ഇലവന്‍ സെലക്ഷന് പരിഗണിച്ചില്ലാ എന്നും ബിസിസിഐ കുറിപ്പ് ഇറക്കിയിരുന്നു.

India (Playing XI): Rohit Sharma(c), Shikhar Dhawan, Virat Kohli, Shreyas Iyer, KL Rahul(w), Washington Sundar, Shahbaz Ahmed, Shardul Thakur, Deepak Chahar, Mohammed Siraj, Kuldeep Sen

Bangladesh (Playing XI): Litton Das(c), Anamul Haque, Najmul Hossain Shanto, Shakib Al Hasan, Mushfiqur Rahim(w), Mahmudullah, Afif Hossain, Mehidy Hasan Miraz, Hasan Mahmud, Mustafizur Rahman, Ebadot Hossain

ടി20 ലോകകപ്പിനു ശേഷം സീനിയര്‍ താരങ്ങള്‍ തിരിച്ചെത്തുന്ന പരമ്പര കൂടിയാണ് ഇത്. ബംഗ്ലാദേശ് നിരയില്‍ തമീം ഇക്ബാല്‍ ഇല്ല. പകരം ലിറ്റണ്‍ ദാസാണ് ടീമിനെ നയിക്കുക.

മത്സരം ഇന്ത്യന്‍ സമയം 11:30 ന് ആരംഭിക്കും. തത്സമയം സോണി സ്പോര്‍ട്ട്സ് ചാനലുകളില്‍ കാണാം

Previous articleബ്രസീല്‍ ക്യാംപില്‍ നിന്നും സന്തോഷ വാര്‍ത്തകള്‍. നെയ്മര്‍ പരീലനത്തിനായി എത്തി.
Next articleറിഷഭ് പന്തിനെ ഏകദിന പരമ്പരയില്‍ നിന്നും ഒഴിവാക്കി. പകരക്കാനെ പ്രഖ്യാപിച്ചട്ടില്ലാ.