ബ്രസീല്‍ ക്യാംപില്‍ നിന്നും സന്തോഷ വാര്‍ത്തകള്‍. നെയ്മര്‍ പരീലനത്തിനായി എത്തി.

ഫിഫ ലോകകപ്പിലെ ബ്രസീലിന്‍റെ ആദ്യ പോരാട്ടത്തില്‍ സെര്‍ബിയക്കെതിരെ മികച്ച പ്രകടനമാണ് നെയ്മര്‍ കാഴ്ച്ചവച്ചത്. എന്നാല്‍ പരിക്ക് കാരണം താരത്തിനു തിരികെ കയറേണ്ടി വന്നു. നടക്കാന്‍ പോലും വയ്യാതെയാണ് താരം കളം വിട്ടത്. അടുത്ത 2 മത്സരങ്ങളിലും നെയ്മറിന്‍റെ അസാന്നിധ്യം പ്രകടമായിരുന്നു.

ഗ്രൂപ്പ് ചാംപ്യന്‍മാരായി ഫിനിഷ് ചെയ്ത ബ്രസീലിന്‍റെ പ്രീക്വാര്‍ട്ടര്‍ പോരാട്ടം കൊറിയക്കെതിരെയാണ്. ഡിസംബര്‍ 6 നാണ് മത്സരം. മത്സരത്തിനു മുന്നോടിയായി വളരെ ആശ്വാസം പകരുന്ന വാര്‍ത്തകളാണ് പുറത്തു വരുന്നത്.

FjEpgUvXEAI9dS6

പരിക്കേറ്റതിനു ശേഷം ഇതാദ്യമായി നെയ്മര്‍ കളത്തിലേക്ക് തിരിച്ചെത്തി. ബ്രസീല്‍ ഫുട്ബോള്‍ ടീം പങ്കുവച്ച വീഡിയോയില്‍ സഹതാരങ്ങളോടൊപ്പം പരിശീലനം നടത്തുന്ന നെയ്മറെ കാണാം. കഴിഞ്ഞാഴ്ച്ച സംഭവിച്ച പരിക്കില്‍ നിന്നും ഭേദമായതായാണ് കരുതുന്നത്.

നെയ്മറിന്‍റെ തിരിച്ചുവരവ് ബ്രസീലിനു അനിവാര്യമായിരിക്കുകയാണ്. ആഴ്സണല്‍ താരം ഗബ്രീയേല്‍ ജീസസ് പരിക്കേറ്റ് പുറത്തായിരുന്നു.