വെസ്റ്റ് ഇന്‍ഡീസിനെ വെള്ള പൂശി. ഹിറ്റ്മാന്‍ യുഗത്തിനു മികച്ച തുടക്കം.

334281

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നു മത്സരങ്ങളിലും വിജയിച്ചു ഇന്ത്യ സമ്പൂര്‍ണ വിജയം സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 266 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന വിന്‍ഡീസ് 37.1 ഓവറില്‍ 169 റണ്‍സില്‍ എല്ലാവരും പുറത്തായി. 96 റണ്‍സിന്‍റെ വിജയത്തോടെ വെസ്റ്റ് ഇന്‍ഡീസിനെ വെള്ള പൂശി. ഫുള്‍ ടൈം ക്യാപ്റ്റനായതിനു ശേഷമുള്ള ആദ്യ പരമ്പരയില്‍ തന്നെ പരമ്പര വിജയത്തോടെ തുടങ്ങാന്‍ രോഹിത് ശര്‍മ്മക്ക് സാധിച്ചു.

266 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിനു ടോപ്പ് ഓഡര്‍ തകര്‍ച്ച നേരിടേണ്ടി വന്നു. 5 ഓവര്‍ അവസാനിച്ചപ്പോള്‍ 25 ന് 3 എന്ന നിലയിലായിരുന്നു വെസ്റ്റ് ഇന്‍ഡീസ്. 5 റണ്‍സ് നേടിയ ഷായി ഹോപ്പിനെ പുറത്താക്കി സിറാജാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. പിന്നീട് ദീപക്ക് ചഹറിന്‍റെ ഊഴമായിരുന്നു. ബ്രാണ്ടന്‍ കിംഗ് (14) ബ്രൂക്ക്സ് (0) എന്നിവരായിരുന്നു ചഹറിന്‍റെ ഇരകള്‍. ബ്രാവോയും ക്യാപ്റ്റന്‍ നിക്കോളസ് പൂരനും ചേര്‍ന്ന് വിന്‍ഡീസ് ഇന്നിംഗ്സ് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും പ്രസീദ്ദ് കൃഷ്ണയുടെ പന്തില്‍ ബ്രാവോ (30 പന്തില്‍ 19) വീണു. ജേസണ്‍ ഹോള്‍ഡറും ഫാബിയന്‍ അലനും അധികം വൈകാതെ മടങ്ങി. ഒടുവില്‍ നിക്കോളസ് പൂരന്‍റെ ചെറിയ ഇന്നിംഗ്സിനും (39 പന്തില്‍ 34) അവസാനമായതോടെ വിന്‍ഡീസ് 82 ന് 7 എന്ന നിലയിലായി.

334284

നാളത്തെ ഐപിഎല്‍ ലേലം മുന്നില്‍ കണ്ട് വന്നത് മുതല്‍ ഒഡീന്‍ സ്മിത്ത് അടി തുടങ്ങി. 18 പന്തില്‍ 3 വീതം ഫോറും സിക്സും നേടി 36 റണ്‍സാണ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ നേടിയത്. അപകടകാരിയായ താരത്തെ സിറാജാണ് മടക്കിയത്. ഒന്‍പതാം വിക്കറ്റില്‍ ഹെയ്ഡന്‍ വാല്‍ഷും അല്‍സാരി ജോസഫും ചേര്‍ന്ന് 47 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ചത് ഇന്ത്യക്ക് തലവേദന സൃഷ്ടിച്ചു. മോശം ഫീല്‍ഡിങ്ങുമായി ഇന്ത്യന്‍ താരങ്ങളും വാലറ്റത്തെ സഹായിച്ചു. ഒടുവില്‍ സിറാജിന്‍റെ പന്തില്‍ ഹെയ്ഡന്‍ വാല്‍ഷിനെ (13) പുറത്താക്കിയത് രോഹിത് ശര്‍മ്മയുടെ ക്യാച്ചിലൂടെയാണ്. അല്‍സാരി ജോസഫിനെ (29) പുറത്താക്കി ഇന്ത്യ വിജയം നേടിയെടുത്തു.

334282

ഇന്ത്യക്കായി മുഹമ്മദ് സിറാജും പ്രസീദ്ദ് കൃഷ്ണയും 3 വിക്കറ്റ് വീതം വീഴ്ത്തി. കുല്‍ദീപ് യാദവും ദീപക്ക് ചഹറും 2 വിക്കറ്റ് വീതമാണ് വീഴ്ത്തിയത്.

Read Also -  ബാറ്റിംഗിലും ബോളിംഗിലും അഖിൽ സ്കറിയ ഷോ. കാലിക്കറ്റ് കെസിഎൽ ഫൈനലിൽ.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറില്‍ 265 റണ്‍സിനു എല്ലാവരും പുറത്തായി. അർധസെഞ്ചുറി നേടിയ ശ്രേയസ് അയ്യർ (111 പന്തിൽ 80), ഋഷഭ് പന്ത് (54 പന്തിൽ 56) എന്നിവരും വാലറ്റത്ത്‌ ദീപക് ചെഹർ (38 പന്തിൽ 38), വാഷിങ്ടൻ സുന്ദർ (34 പന്തിൽ 33) എന്നിവരുമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

334248

പത്ത് ഓവറില്‍ മൂന്നു ടോപ്പ് ഓഡര്‍ ബാറ്റസ്മാന്‍മാരെയും വിന്‍ഡീസ് ബോളര്‍മാര്‍ മടക്കി അയച്ചിരുന്നു. അല്‍സാരി ജോസഫിന്‍റെ ഓവറില്‍ ക്യാപ്റ്റൻ രോഹിത് ശർമ (15 പന്തിൽ 13), വിരാട് കോലി (പൂജ്യം) എന്നിവര്‍ പുറത്തായി. ശിഖർ ധവാനെ (26 പന്തിൽ 10) ഒഡീൻ സ്മിത്ത്  ഹോൾഡറിന്റെ കൈകളിൽ എത്തിച്ചു. 42 ന് 3 എന്ന നിലയില്‍ വീണ ഇന്ത്യയെ ശ്രേയസ്സ് അയ്യരും റിഷഭ് പന്തും ചേര്‍ന്നാണ് മുന്നോട്ട് നയിച്ചത്.

334253

ഇരുവരും ചേർന്ന് നാലാം വിക്കറ്റിൽ 110 റൺസെടുത്തു. 30–ാം ഓവറിൽ ഹെയ്ഡൻ വാൽഷാണ് പന്തിനെ (56) പുറത്താക്കിയത്. 54 പന്തിൽ ആറു ഫോറും ഒരു സിക്സും സഹിതമാണ് പന്ത് 56 റൺസെടുത്തത്. സുര്യകുമാർ യാദവിനെ (7 പന്തിൽ 6) ഫാബിയൻ അലൻ പുറത്താക്കി. 38–ാം ഓവറിൽ ശ്രേയസ് അയ്യരെ ഹെയ്‌ഡൻ വാൽഷ് പുറത്താക്കി. പിന്നീടെത്തിയ ദീപക് ചെഹറും വാഷിങ്ടൻ സുന്ദറും ഇന്ത്യയുടെ സ്കോറിങ് വേഗം കൂട്ടി. 38 പന്തിൽ രണ്ടു സിക്സും നാല് ഫോറും സഹിതമാണ് ചെഹർ 38 റൺസെടുത്തത്. 34 പന്തിൽ 33 റൺസെടുത്ത് വാഷിങ്ടൻ, അവസാന ഓവറിലാണ് പുറത്തായത്.

വിന്‍ഡീസിനു വേണ്ടി ഹോള്‍ഡര്‍ നാലു വിക്കറ്റ് വീഴ്ത്തി. അല്‍സാരി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വിഴ്ത്തിയപ്പോള്‍ ഒഡീന്‍ സ്മിത്ത്, ഫാബിയന്‍ അലന്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് സ്വന്തമാക്കി.

Scroll to Top