ഡക്കിലും കിംഗാകുവാൻ കോഹ്ലി : ഇനി മുന്നിൽ സച്ചിൻ മാത്രം

334243 1

വെസ്റ്റ് ഇൻഡീസ് എതിരായ മൂന്നാമത്തെ ഏകദിന മത്സരത്തിലും ഇന്ത്യൻ ടീമിന് തിരിച്ചടിയായി ടോപ് ഓർഡർ ബാറ്റ്‌സ്മാന്മാർ. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി നൽകി ആദ്യത്തെ പവർപ്ലേയിൽ തന്നെ രോഹിത് ശർമ്മ, വിരാട് കോഹ്ലി, ശിഖർ ധവാൻ എന്നിവർ നിരാശപെടുത്തിയപ്പോൾ റിഷഭ് പന്ത്, ശ്രേയസ് അയ്യർ എന്നിവരുടെ അർദ്ധ സെഞ്ച്വറി പ്രകടനവും ദീപക് ചഹാർ, വാഷിംഗ്‌ടൻ സുന്ദർ എന്നിവരുടെ വാലറ്റത്തെ ബാറ്റിങ് പ്രകടനവുമാണ് ഇന്ത്യൻ ടോട്ടൽ 260 കടത്തിയത്. എന്നാൽ തുടർച്ചയായ മൂന്നാം ഏകദിനത്തിലും തിളങ്ങാൻ കഴിയാതെ പോയ വിരാട് കോഹ്ലി തന്റെ കരിയറിലെ ഏറ്റവും മോശം ഏകദിന പരമ്പരയാണ് അവസാനിപ്പിച്ചത്.

8,18,0 എന്നിങ്ങനെയാണ് പരമ്പരയിൽ കോഹ്ലിയുടെ സ്കോറുകൾ. മത്സരത്തിൽ നേരിട്ട രണ്ടാം ബോളിൽ ഡക്കായി പുറത്തായ കോഹ്ലി ഏഴ് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഏകദിന പരമ്പരയിൽ അർദ്ധ സെഞ്ച്വറി പോലും നേടാതെ അവസാനിപ്പിക്കുന്നത്. ഇന്നത്തെ ഡക്ക് കോഹ്ലിക്ക് കരിയറിൽ മറ്റൊരു നാണക്കേടിന്റെ റെക്കോർഡ് സമ്മാനിച്ചു. ഏകദിനത്തില്‍ വിരാട് കോഹ്ലിയുടെ പതിനഞ്ചാം ഡക്കാണ്‌ ഇത്.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.

ഇതോടെ ഒന്ന് മുതൽ ഏഴ് വരെ സ്ഥാനത്തിൽ ബാറ്റ്‌ ചെയ്യുന്ന ഇന്ത്യൻ താരങ്ങളിൽ ഏറ്റവും അധികം തവണ ഡക്കിൽ പുറത്തായ നാലാമത്തെ താരമായി കോഹ്ലി മാറി.സച്ചിൻ (20),യുവരാജ് സിംഗ് (18),ഗാംഗുലി (16)എന്നിവരാണ് ഈ ഒരു ലിസ്റ്റിൽ കോഹ്ലിക്ക് മുൻപിലുള്ളത്.

അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ വിരാട് കോഹ്ലിയുടെ മുപ്പത്തിരണ്ടാം ഡക്ക് കൂടിയാണ് ഇത്.34 തവണ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഡക്കിൽ പുറത്തായ സച്ചിൻ മാത്രമാണ് കോഹ്ലിക്ക് മുമ്പിൽ.ഇന്നത്തെ ഡക്കോടെ കോഹ്ലിയുടെ ഏകദിന റാങ്കിങ്ങിലെ സ്ഥാനവും തകരുമോ എന്നുള്ള ആശങ്കയിലാണ് ആരാധകർ.

Scroll to Top