കായിക ലോകത്തെയും ക്രിക്കറ്റ് പ്രേമികളെയും എല്ലാം കഴിഞ്ഞ ദിവസം ഞെട്ടിച്ചാണ് ഓസ്ട്രേലിയൻ ലെഗ് സ്പിൻ ഇതിഹാസം ഷെയ്ൻ വോൺ മരണത്തിന് കീഴടങ്ങിയത്. 52 വയസ്സ് പ്രായമുള്ള വോൺ ഹൃദയാഘാതത്തെ തുടർന്നാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്.സ്റ്റാർ ലെഗ് സ്പിൻ ബൗളറെ അബോധാവസ്ഥയിൽ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. പിന്നീട് മരണ വാർത്ത സ്ഥീകരിച്ചു. താരത്തിന്‍റെ മരണം ക്രിക്കറ്റ് പ്രേമികളിൽ മാത്രമല്ല സഹതാരങ്ങളിലും മറ്റ് രാജ്യത്തെ ക്രിക്കറ്റ് താരങ്ങളിൽ അടക്കം അമ്പരപ്പ് സൃഷ്ടിച്ചു. ഇന്ത്യ : ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനവും ഇത് കാണാൻ സാധിച്ചു. മത്സരത്തിന് മുൻപ് വോണിന്‍റെ നേട്ടങ്ങളെ അനുസ്മരിച്ച ഇരു ടീമിലെയും താരങ്ങൾ വോണിന് ആദരവ് നൽകി.
ഇന്നത്തെ മത്സരത്തിൽ കറുത്ത ബാൻഡ് ധരിച്ചാണ് ഇരു ടീമിലെയും താരങ്ങൾ എത്തിയത്. ഇന്ത്യൻ താരങ്ങളും ലങ്കൻ തരങ്ങളും കറുത്ത ബാൻഡ് ധരിച്ചാണ് വോണിന് ആദരവ് നേർന്നത്.കൂടാതെ രണ്ടാം ദിനത്തെ കളി ആരംഭിക്കും മുൻപ് രണ്ട് ടീമിലെയും താരങ്ങൾ ഒരു മിനിറ്റ് നേരം നിശബ്ദത പാലിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ലെഗ് സ്പിൻ ബൗളർക്ക് ആദരവായി ഒരു മിനിറ്റ് നിശബ്ദത താരങ്ങൾ എല്ലാം പാലിച്ചപ്പോൾ കാണികളും എല്ലാവർക്കും ഒപ്പം ഒത്തുകൂടിയത് ശ്രദ്ധേയമായി.
അതേസമയം രണ്ടാം ദിനം മത്സരത്തിന് മുൻപായി നായകൻ രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവർ ഷെയ്ൻ വോൺ നേട്ടങ്ങളെയും അദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിനെയും വാനോളം പ്രശംസിച്ചു. ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത ഒരു മരണമാണ് വോണിന് സംഭവിച്ചെതെന്ന് പറഞ്ഞ ക്യാപ്റ്റൻ രോഹിത് ശർമ്മ വോൺ എക്കാലവും ഓർമ്മിക്കപെടുമെന്നും അഭിപ്രായപെട്ടു.