രാജ്കോട്ടില്‍ രാജകീയ വിജയം. കൂറ്റന്‍ വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ.

ശ്രീലങ്കക്കെതിരെയുള്ള ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കി. പരമ്പരയിലെ നിര്‍ണായകമായ മത്സരത്തില്‍ 91 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 230 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 16.3 ഓവറില്‍ 137 ല്‍ എല്ലാവരും പുറത്തായി

വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കക്ക് ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടമായെങ്കിലും റിവ്യൂവിലൂടെ നിസങ്ക രക്ഷപ്പെട്ടു. 5 ഓവറില്‍ 44 റണ്‍സ് അടിച്ചെങ്കിലും ശ്രീലങ്കക്ക് തുടര്‍ച്ചയായി വിക്കറ്റുകള്‍ നഷ്ടമാവാന്‍ തുടങ്ങി.

കുശാല്‍ മെന്‍ഡിസിനെ (23) പുറത്താക്കി അക്സര്‍ പട്ടേലാണ് തുടക്കമിട്ടത്. പിന്നാലെ വിക്കറ്റുകളുടെ ഘോഷയാത്ര ആരംഭിച്ചു. ഒരു ഘട്ടത്തില്‍ പോലും ശ്രീലങ്കക്ക് മുന്‍തൂക്കം ലഭിച്ചില്ല. 23 റണ്‍സ് നേടിയ ഷനകയും കുശാല്‍ മെന്‍ഡിസുമാണ് ടോപ്പ് സ്കോറര്‍.

ഇന്ത്യക്കായി ഉമ്രാന്‍ മാലിക്കും ചഹലും ഹര്‍ദ്ദിക്ക് പാണ്ട്യയും 2 വിക്കറ്റ് വീതം വീഴ്ത്തി. അക്സര്‍ പട്ടേല്‍ ഒരു വിക്കറ്റ് വീഴ്ത്തി. അര്‍ഷദീഷ് സിങ്ങാണ് 3 വിക്കറ്റ് വീഴ്ത്തിയത്.

നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്കായി വെടിക്കെട്ട് ബാറ്റിങ്ങുമായി സൂര്യകുമാർ യാദവ് കളംനിറഞ്ഞപ്പോൾ ഇന്ത്യ കൂറ്റന്‍ സ്കോറാണ് ഉയര്‍ത്തിയത്. 51 പന്തിൽ 9 സിക്സറുകളുടെയും 7 ഫോറിന്റെയും അകമ്പടിയോടെ പുറത്താകാതെ 112 റൺസാണ് സൂര്യ അടിച്ചത്. ശുഭ്‌മാന്‍ ഗില്‍ 46 ഉം രാഹുല്‍ ത്രിപാഠി 35 ഉം അക്‌സര്‍ പട്ടേല്‍ പുറത്താവാതെ 21* ഉം റണ്‍സുമായി തിളങ്ങി

Previous article❛ഇരുന്നും കിടന്നും അടി❜ അത്ഭുത ഷോട്ടുകളുമായി സൂര്യകുമാര്‍ യാദവ്
Next articleശ്രീലങ്കയെ തല്ലിചതച്ച് തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി സൂര്യ കുമാർ യാദവ്.