ശ്രീലങ്കകെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ടോസ് നഷ്ടമായ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച് ഏഴാം ഓവര്‍ അവസാനിച്ചപ്പോള്‍ ഇന്ത്യ 47 ന് 3 എന്ന നിലയിലാണ്. മത്സരത്തിന്റെ രണ്ടാം പന്തില്‍ തന്നെ സിക്സടിച്ച് അതി മനോഹരമായാണ് ഇഷാന് കിഷന് തുടങ്ങിയത്.
ആദ്യ ഓവറില്‍ 16 റണ്‍സ് പിറന്നെങ്കിലും മൂന്നാം ഓവറില്‍ അരങ്ങേറ്റ താരം ഗില്ലിനെ (7) നഷ്ടമായി. പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ് (7) തന്റെ പ്രിയ ഷോട്ടായ സ്കൂപ്പ് കളിച്ച് ക്യാച്ച് നല്കി മടങ്ങി.
നാലാം നമ്പറില്‍ മലയാളി താരം സഞ്ചു സാംസണാണ് എത്തിയത്. എന്നാല്‍ മികച്ച അവസരം താരത്തിനു വിനിയോഗിക്കാനായില്ലാ. 6 പന്തില്‍ 5 റണ്ണുമായാണ് സഞ്ചു മടങ്ങിയത്.
ധനജയ ഡീ സില്‍വയെ ലെഗ് സൈഡില്‍ അടിക്കാനുള്ള ശ്രമത്തിനിടെ എഡ്ജായി, ഷോര്‍ട്ട് തേര്‍ഡ് മാനില്‍ ക്യാച്ച് നല്‍കുകയായിരുന്നു. ആ ഓവറില്‍ തന്നെ സഞ്ചുവിന്റെ ഒരവസരം ശ്രീലങ്കന്‍ താരം കൈവിട്ടിരുന്നു.