വിജയലക്ഷ്യത്തിനടുത്ത് വീണു. പൊരുതി തോറ്റ് ഇന്ത്യ.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മൂന്നാം ഏകദിനത്തില്‍ വിജയവുമായി സൗത്താഫ്രിക്ക. ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 288 റണ്‍സ് വിജയലക്ഷ്യം ദീപക്ക് ചഹറിന്‍റെ അര്‍ദ്ധസെഞ്ചുറിയുടേയും ഫിനിഷിങ്ങിന്‍റെയും മികവില്‍ ലക്ഷ്യത്തിനടുത്ത് എത്തിയെങ്കിലും അവസാന നിമിഷം വിജയം സൗത്താഫ്രിക്ക സ്വന്തമാക്കി. കേപ്പ് ടൗണില്‍ നടന്ന മത്സരത്തില്‍ 4 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. വിജയത്തിനു 10 റണ്‍സ് അകലെയാണ് ദീപക്ക് ചഹര്‍ വീണത്. ഓരോ നിമിഷവും വിജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍ അവസാന ഓവറിലെ രണ്ടാം പന്തില്‍ ചഹലിന്‍റെ വിക്കറ്റ് നേടിയാണത മത്സരം സൗത്താഫ്രിക്ക സ്വന്തമാക്കിയത്. പരമ്പരയിലെ മൂന്നു ഏകദിനവും ഇന്ത്യ ഇതോടെ തോറ്റു

അഞ്ചാം ഓവറിൽ ഒമ്പത് റൺസെടുത്ത ക്യാപ്റ്റൻ കെ.എൽ രാഹുലിനെ നഷ്ടമായ ശേഷം രണ്ടാം വിക്കറ്റിൽ 98 റൺസ് കൂട്ടിച്ചേർത്ത ധവാൻ – കോഹ്ലി സഖ്യമാണ് ഇന്ത്യയെ താങ്ങിനിർത്തിയത്.

333627

എന്നാൽ 23-ാം ഓവറിൽ ധവാനെയും ഋഷഭ് പന്തിനെയും (0) പുറത്താക്കി ആൻഡിൽ പെഹ്ലുക്വായോ ഇന്ത്യയെ ഞെട്ടിച്ചു. 73 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 61 റണ്‍സാണ് ധവാന്‍ കണ്ടെത്തിയത്. പിന്നാലെ 32-ാം ഓവറിൽ കോലിയെ മടക്കിയ കേശവ് മഹാരാജ് ഇന്ത്യയെ പ്രതിരോധത്തിലാക്കി. 84 പന്തില്‍ 5 ഫോര്‍ സഹിതമാണ് വീരാട് കോഹ്ലി 65 റണ്‍സ് നേടിയത്.

മധ്യനിരയില്‍ സൂര്യകുമാര്‍ യാദവും (39) ശ്രേയസ്സ് അയ്യരും (26) കൂട്ടുകെട്ട് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ദക്ഷിണാഫ്രിക്ക കളിയിലേക്ക് തിരിച്ചെത്തി.

സൂര്യകുമാര്‍ യാദവ് പുറത്തായപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ പ്രതീക്ഷ അവസാനിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായ ബൗണ്ടറികളും സിക്സും നേടി ദീപക്ക് ചഹര്‍ ലക്ഷ്യത്തിനടുത്ത് എത്തിക്കുകയായിരുന്നു. 33 പന്തില്‍ 5 ഫോറും 2 സിക്സും സഹിതം 54 റണ്‍സാണ് നേടിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 287 റണ്‍സിനു എല്ലാവരും പുറത്തായി. ഓപ്പണർ ക്വിന്റൺ ഡിക്കോക്കിന്റെ സെഞ്ചുറിയും റാസ്സി വാൻഡെർ ദസ്സന്റെ അർധ സെഞ്ചുറിയുമാണ് ദക്ഷിണാഫ്രിക്കയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 17-ാം ഏകദിന സെഞ്ചുറി കണ്ടെത്തിയ ഡിക്കോക്ക് 130 പന്തിൽ നിന്ന് രണ്ട് സിക്സും 12 ഫോറുമടക്കം 124 റൺസെടുത്തു. ദസ്സൻ 59 പന്തുകൾ നേരിട്ട് ഒരു സിക്സും നാല് ഫോറുമടക്കം 52 റൺസെടുത്തു

333601

ദക്ഷിണാഫ്രിക്കന്‍ തുടക്കം മികച്ചതായിരുന്നില്ലാ. ടീമില്‍ ആദ്യമായി അവസരം ലഭിച്ച ദീപക്ക് ചഹര്‍ കഴിഞ്ഞ മത്സരത്തിലെ സെഞ്ചുറി നേടിയ ജാന്നെമൻ മലാനെ (1) പുറത്താക്കി. പിന്നാലെ ഏഴാം ഓവറിൽ ടെംബ ബവുമ (8) റണ്ണൗട്ടായി. തുടർന്ന് 13-ാം ഓവറിൽ ഏയ്ഡൻ മാർക്രത്തെയും (15) ചാഹർ മടക്കി.

333603 1

എന്നാൽ പിന്നാലെ ക്രീസിൽ ഒന്നിച്ച ഡിക്കോക്ക് – ദസ്സൻ സഖ്യം നാലാം വിക്കറ്റിൽ 144 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 36-ാം ഓവറിൽ ഡിക്കോക്കിനെ ജസ്പ്രീത് ബുംറ മടക്കി. തൊട്ടടുത്ത ഓവറിൽ ദസ്സനെ മടക്കി യൂസ്വേന്ദ്ര ചാഹൽ പുറത്താക്കിയതോടെ കളിയിലേക്ക് ഇന്ത്യ തിരിച്ചെത്തി.

333605

റൺസെടുത്ത ഡേവിഡ് മില്ലറും 20 റൺസെടുത്ത ഡ്വെയ്ൻ പ്രിട്ടോറിയസും ചേർന്നാണ് ദക്ഷിണാഫ്രിക്കയെ 250 കടത്തിയത്. ആൻഡിൽ പെഹ്ലുക്വായോ (4), കേശവ് മഹാരാജ് (6), സിസാൻഡ മഗള (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങൾ. ഇന്ത്യയ്ക്കായി പ്രസിദ്ധ് കൃഷ്ണ മൂന്നും ദീപക് ചാഹർ, ബുംറ എന്നിവർ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി.

Previous articleബാറ്റ് കൊണ്ടും ബൗൾ കൊണ്ടും തിളങ്ങിയവന് ടീമിൽ സ്ഥാനം ഇല്ലേ :രാഹുലിന് വിമർശനം
Next articleഅലക്ഷ്യമായി വിക്കറ്റ് കളിഞ്ഞ റിഷഭ് പന്തിനെ തുറിച്ചു നോക്കി വീരാട് കോഹ്ലി.