ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 മത്സരം ഗുവഹത്തിയില്‍ നടക്കും. ആദ്യ ടി20 മത്സരം 8 വിക്കറ്റിനു വിജയിച്ച ഇന്ത്യ, പരമ്പര സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്. ആദ്യ ടി20 മത്സരത്തില്‍ സമസ്ത മേഖലകളിലും ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ വിജയിച്ചത്. ബോളിംഗില്‍ പേസര്‍മാരും സ്പിന്നര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ ബാറ്റിംഗില്‍ കെല്‍ രാഹുലും സൂര്യകുമാര്‍ യാദവും ഇന്ത്യയെ വിജയിപ്പിച്ചു.
പരിക്കേറ്റ ജസ്പ്രീത് ബുംറ ടി20 പരമ്പരയില്‍ നിന്നും പുറത്തായി. പകരക്കാരനായി മുഹമ്മദ് സിറാജിനെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയട്ടുള്ളത്. എന്നാല്‍ രണ്ടാം ടി20 യില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റത്തിന് സാധ്യതയില്ലാ.
മത്സരം നടക്കുന്ന ഗുവഹത്തിയില്‍ മഴ സാധ്യത ഉണ്ട്. ഇന്ത്യന്‍ സമയം രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്
ഇന്ത്യന്‍ സാധ്യത ഇലവന്‍ – രോഹിത് ശർമ്മ, കെ എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ദിനേഷ് കാർത്തിക് , അക്സർ പട്ടേൽ, ആർ. അശ്വിൻ, ദീപക് ചാഹർ, ഹർഷൽ പട്ടേൽ, അർഷ്ദീപ് സിംഗ്