സൗത്താഫ്രിക്കകെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരക്കുള്ള വേദിയും തീയ്യതിയും പ്രഖ്യാപിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ച ഉടന്‍ തന്നെയാകും സൗത്താഫ്രിക്കയുമായുള്ള പരമ്പര. ജൂണ്‍ 9 ന് ഡല്‍ഹിയില്‍ ആരംഭിച്ച് ജൂണ്‍ 19 ന് ബാംഗ്ലൂരില്‍ അവസാനിക്കുന്ന രീതിയിലാണ് മത്സരം സെറ്റ് ചെയ്തിരിക്കുന്നത്. ജൂണ്‍ 12, 14, 17 എന്നീ ദിവസങ്ങളില്‍ കട്ടക്ക്, വിശാഖപ്പട്ടണം, രാജ്കോട്ട് എന്നിവടങ്ങളിലാണ് മത്സരം.
ഇതാദ്യമായാണ് ഇന്ത്യ, ദക്ഷിണാഫ്രിക്കയുമായി അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര കളിക്കാന്‍ ഒരുങ്ങുന്നത്. ഈ വര്‍ഷമാദ്യം നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു. വരുന്ന ടി20 പരമ്പരയില്‍ രോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്.
South Africa tour of India, 2022 |
||||
Sr. No. |
Day |
Date |
Match |
Venue |
1 |
Thursday |
9th June |
1st T20I |
Delhi |
2 |
Sunday |
12th June |
2nd T20I |
Cuttack |
3 |
Tuesday |
14th June |
3rd T20I |
Vizag |
4 |
Friday |
17th June |
4th T20I |
Rajkot |
5 |
Sunday |
19th June |
5th T20I |
Bengaluru |
രോഹിത് ശര്‍മ്മ ഫുള്‍ടൈം ക്യാപ്റ്റന്‍സി ഏറ്റെടുത്തതിനു ശേഷം ഇതുവരെ തോല്‍വി അറിഞ്ഞട്ടില്ലാ. വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലന്‍റ്, ശ്രീലങ്ക എന്നീ ടീമുകളായി ഇന്ത്യ പരമ്പര വിജയം നേടിയിരുന്നു. വരുന്ന ടി20 ലോകകപ്പ് ലക്ഷ്യമാക്കി ഇന്ത്യക്ക് പരീക്ഷണകാലമാണ് മുന്നിലുള്ളത്. സൗത്താഫ്രിക്കന്‍ പരമ്പരക്ക് ശേഷം ഐര്‍ലന്‍റിനെതിരെയാണ് അടുത്ത ദൗത്യം
ഇതുവരെ സൗത്താഫ്രിക്കയുമായി 15 ടി20 മത്സരങ്ങളാണ് ഇന്ത്യ കളിച്ചട്ടുള്ളത്. 9 മത്സരങ്ങള്‍ ഇന്ത്യ വിജയിപ്പച്ചോള്‍ 6 എണ്ണം സൗത്താഫ്രിക്ക വിജയം നേടി.