കുറ്റികള്‍ പറക്കുന്നു. ഇത് നടരാജന്‍ സ്പെഷ്യല്‍

natarajan bowling

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ബാംഗ്ലൂരിനെ വെറും 68 റണ്‍സിലാണ് സണ്‍റൈസേഴ്സ് ഹൈദരബാദ് ഒതുക്കിയത്. രണ്ടാം ഓവര്‍ മുതല്‍ ആരംഭിച്ച ബാറ്റിംഗ് തകര്‍ച്ച 17ാം ഓവറിലാണ് അവസാനിച്ചത്. 3 വിക്കറ്റ് വീതം മാര്‍ക്കോ ജാന്‍സനും നടരാജനുമാണ്  ബാംഗ്ലൂരിനെ ദുരിതത്തിലേക്ക് തള്ളിയിട്ടത്. ടോപ്പ് ഓഡറിനെ ജാന്‍സന്‍ വീഴ്ത്തിയപ്പോള്‍ ലോവര്‍ ഓഡറിന്‍റെ കുറ്റികള്‍ നടരാജന്‍ എടുത്തു.

മാക്സ്വെല്‍, ഹര്‍ഷല്‍ പട്ടേല്‍, ഹസരങ്ക എന്നിവരുടെ വിക്കറ്റുകളാണ് നടരാജന്‍ നേടിയത്. അതില്‍ ഹര്‍ഷല്‍ പട്ടേലിന്‍റെയും ഹസരങ്കയുടേയും വിക്കറ്റുകള്‍ ബൗള്‍ഡായിരുന്നു. തകര്‍പ്പന്‍ ഫോം ആവര്‍ത്തിക്കുന്ന കാഴ്ച്ചയാണ് ഇന്ന് കണ്ടത്.

6e0cd7f6 9637 4b22 87a1 f06139caf8fa

3 ഓവറില്‍ 10 റണ്‍സ് വഴങ്ങിയാണ് നടരാജന്‍റെ പ്രകടനം. തകര്‍പ്പന്‍ ബോളിംഗുമായി 15 വിക്കറ്റുള്ള നടരാജന്‍ പര്‍പ്പിള്‍ ക്യാപ്പ് വേട്ടയില്‍ രണ്ടാമതാണ്. പരിക്കില്‍ നിന്നും മുക്തമായാണ് നടരാജന്‍ ഐപിഎല്‍ കളിക്കാന്‍ എത്തുന്നത്.

RCB Playing XI:

Faf du Plessis (c), Anuj Rawat, Virat Kohli, Glenn Maxwell, Suyash Prabhudessai, Shahbaz Ahmed, Dinesh Karthik (wk), Wanindu Hasaranga, Harshal Patel, Josh Hazlewood, Mohammed Siraj

SRH Playing XI:

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

Abhishek Sharma, Kane Williamson (c), Rahul Tripathi, Aiden Markram, Nicholas Pooran (wk), Shashank Singh, Jagadeesha Suchith, Bhuvneshwar Kumar, Marco Jansen, Umran Malik, T Natarajan

Scroll to Top