മെല്‍ബണിലെ കാലവസ്ഥ ഇങ്ങനെ. ഇന്ത്യ – പാക്ക് ക്ലാസിക്ക് പോരാട്ടം മഴ കൊണ്ടുപോകുമോ ?

2022 ടി20 ലോകകപ്പിന്‍റെ ആദ്യ മത്സരത്തില്‍ ഇന്ത്യ പാക്കിസ്ഥാനെ നേരിടും. 1 ലക്ഷത്തിലധികം കാണികളെ ഉള്‍കൊള്ളാവുന്ന മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം. മത്സരത്തിന്‍റെ ടിക്കറ്റുകള്‍ ഇതിനോടകം വിറ്റു തീര്‍ന്നു.

മത്സരത്തിനു മുന്നോടിയായി മഴ ചതിക്കുമൗ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളിലായി ശക്തമായ മഴയാണ് മെല്‍ബണില്‍. അതേ സമയം മത്സരദിനമായ ഇന്ന് ഇതുവരെ മഴ പെയ്തട്ടില്ലാ. മൂടിക്കെട്ടിയ അന്തിരീക്ഷമാണ് മെല്‍ബണില്‍.

മെല്‍ബണില്‍ വൈകിട്ട് മഴക്ക് സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം 40 ശതമാനം മഴക്കാണ് സാധ്യത.

നേരത്തെ മഴകാരണം ഇന്ത്യയുടേയും പാക്കിസ്ഥാന്‍റെയും പരിശീലന മത്സരങ്ങള്‍ തടസ്സപ്പെട്ടിരുന്നു. മഴ കളി തടസ്സപ്പെടുത്തിയാല്‍ മത്സരം നടക്കണമെങ്കില്‍ ഇരു ടീമുകള്‍ക്കും കുറഞ്ഞത് അഞ്ചോവര്‍ വേണമെന്നാണ് നിയമം.

ഇന്ത്യന്‍ സമയം ഉച്ചക്ക് 1:30 നാണ് മത്സരം ആരംഭിക്കുന്നത്.

Previous articleSMAT 2022 : ഇനി മുന്നില്‍ ദുഷ്കരമായ മത്സരങ്ങള്‍. കേരളം നേരിടേണ്ടത് അതിശക്തരെ.
Next articleക്ലാസിക്ക് പോരാട്ടത്തിനു മുന്‍പ് ഇന്ത്യക്ക് ഉപദേശവുമായി ഗൗതം ഗംഭീര്‍