ഏഷ്യ കപ്പിലെ ഗ്ലാമര്‍ പോരാടത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് ടോസ് ഭാഗ്യം. ടോസ് നേടിയ രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റിഷഭ് പന്തിനു പകരം ദിനേശ് കാര്‍ത്തികിനെയാണ് ഇന്ത്യ തിരഞ്ഞെടുത്തത്. ആവേശ് ഖാനും ടീമില്‍ ഇടം നേടി
Pakistan (Playing XI): Babar Azam(c), Mohammad Rizwan(w), Fakhar Zaman, Iftikhar Ahmed, Khushdil Shah, Asif Ali, Shadab Khan, Mohammad Nawaz, Naseem Shah, Haris Rauf, Shahnawaz Dahani
India (Playing XI): Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Dinesh Karthik(w), Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Avesh Khan, Yuzvendra Chahal, Arshdeep Singh
ദുബായിൽ കഴിഞ്ഞവർഷംനടന്ന ട്വന്റി 20 ലോകകപ്പിൽ പാകിസ്താനോട് തോല്‍വി നേരിട്ടതിനു ശേഷം വന്‍ മാറ്റങ്ങളാണ് ഇന്ത്യൻ ക്രിക്കറ്റിൽ സംഭവിച്ചത്. ലോകകപ്പിൽ പാകിസ്താനോട് ഇന്ത്യയുടെ ആദ്യതോൽവിയായിരുന്നു അത്. പിന്നാലെ വിരാട് കോഹ്ലി നായക സ്ഥാനം ഒഴിഞ്ഞപ്പോള്‍ രോഹിത് ശർമ ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
ഈ വർഷം ഒക്ടോബറില്‍ നടക്കുന്ന ട്വന്റി 20 ലോകകപ്പും അടുത്തവർഷത്തെ ഏകദിന ലോകകപ്പും ലക്ഷ്യമിട്ടാണ് രോഹിതിനെ നായകനാക്കിയത്. അതിനുമുന്നോടിയായി രോഹിതിന്റെ സുപ്രധാന ടൂർണമെന്റാണിത്. കോഹ്ലിയാകട്ടെ, ഫോം നഷ്ടംമൂലം കരിയറിൽ വലിയ പ്രതിസന്ധി നേരിടുന്നു