ഇന്ത്യ – പാക്ക് പോരാട്ടത്തിനു മുന്നോടിയായി ഇന്ത്യക്ക് സന്തോഷ വാര്‍ത്ത. ആശാന്‍ തിരിച്ചെത്തുന്നു

rohit sharma nad rahul dravid

ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് കൊവിഡ്-19 ൽ നിന്ന് സുഖം പ്രാപിച്ചു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം പാക്കിസ്ഥാനെതിരെയുള്ള മത്സരത്തിനു മുന്‍പായി ദേശിയ ടീമിനൊപ്പം ചേരും. നേരത്തെ നടത്തിയ കോവിഡ്-19 പരിശോധന പോസിറ്റീവായതിനാൽ ദ്രാവിഡിനു സ്ക്വാഡിനൊപ്പം യുഎഇയിലേക്ക് പോകാനായില്ല.

കോവിഡില്‍ നിന്ന് സുഖം പ്രാപിച്ച് ബോർഡിന്റെ മെഡിക്കൽ ടീമില്‍ നിന്ന് ക്ലിയറൻസ് ലഭിച്ചതിന് ശേഷം അദ്ദേഹം ടീമിൽ ചേരുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചിരുന്നു. ഇപ്പോഴിതാ ടൂർണമെന്റ് ആരംഭിക്കുന്നതിനു മുന്‍പ് ദ്രാവിഡ് സുഖം പ്രാപിക്കുകയും യുഎഇയിലേക്ക് പറക്കുകയും ചെയ്തു. പാക്കിസ്ഥാനെതിരായ സുപ്രധാന മത്സരത്തിന് മുമ്പ് അദ്ദേഹത്തിന്റെ സാന്നിധ്യം കളിക്കാർക്ക് വലിയ പ്രചോദനമാകും.

ദ്രാവിഡിന്റെ അഭാവത്തിൽ ബിസിസിഐ വിവിഎസ് ലക്ഷ്മണിനെ താൽക്കാലിക പരിശീലകനായി നിയമിച്ചിരുന്നു. ദ്രാവിഡ് എത്തുന്നതോടെ ലക്ഷ്മണ്‍ തിരിച്ചു ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് സൂചനകള്‍.

2021 ടി20 ലോകകപ്പിൽ പാക്കിസ്ഥാനോട് തോല്‍വി വഴങ്ങിയ അതേ വേദിയിലാണ് മത്സരം.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
Scroll to Top