സഞ്ചുവിനെതിരെ കടുത്ത അനീതി. അവസാന മത്സരത്തിലും ടീമില്‍ ഇല്ലാ.

ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍റ് ബാറ്റിംഗ് തിരഞ്ഞെടുത്തു. സ്ഥിരം നായകന്‍ കെയിന്‍ വില്യംസണ് പകരം ടിം സൗത്തിയാണ് കീവിസിനെ നയിക്കുന്നത്. വില്യംസണ് പകരം ചാപ്മാന്‍ ടീമിലെത്തി.

ഇന്ത്യന്‍ ടീമില്‍ വാഷിങ്ങ് ടണ്‍ സുന്ദറിനു പകരം ഹര്‍ഷല്‍ പട്ടേല്‍ എത്തി. മലയാളി താരം സഞ്ചുവിന് അവസരം ലഭിച്ചില്ലാ. ഏകദിന പരമ്പരയില്‍ സഞ്ചുവിന് അവസരം കിട്ടും എന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

മഴയെ തുടര്‍ന്ന് അര മണിക്കൂറിന് ശേഷമാണ് മത്സരം ആരംഭിക്കുന്നത്. പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ മത്സരം മഴ മുടക്കിയിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കി. ഇന്ന് ജയിച്ചാല്‍ ന്യൂസിലന്‍ഡിന് പരമ്പരയില്‍ ഒപ്പമെത്താം.

Teams:

India (Playing XI): Ishan Kishan, Rishabh Pant(w), Suryakumar Yadav, Shreyas Iyer, Hardik Pandya(c), Deepak Hooda, Bhuvneshwar Kumar, Harshal Patel, Arshdeep Singh, Mohammed Siraj, Yuzvendra Chahal

New Zealand (Playing XI): Finn Allen, Devon Conway(w), Mark Chapman, Glenn Phillips, Daryl Mitchell, James Neesham, Mitchell Santner, Adam Milne, Ish Sodhi, Tim Southee(c), Lockie Ferguson

Previous articleഞങ്ങൾ 10 ഗോളടിച്ചാൽ വരെ കളിക്കേണ്ട ഡാൻസ് സെറ്റാക്കി കഴിഞ്ഞു, ഓരോ ഗോളിനും ഓരോ ഡാൻസ് വീതം തങ്ങൾ കളിക്കുമെന്ന് റാഫീഞ്ഞ
Next articleഈ മത്സരം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഇന്ത്യൻ ടീം വില്ലേജ് ടീമിനോട് കളിച്ച പോലെയായി; രൂക്ഷ വിമർശനവുമായി ആകാശ് ചോപ്ര