ഈ മത്സരം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? ഇന്ത്യൻ ടീം വില്ലേജ് ടീമിനോട് കളിച്ച പോലെയായി; രൂക്ഷ വിമർശനവുമായി ആകാശ് ചോപ്ര

ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ എല്ലാവരെയും ഒരു പോലെ ഞെട്ടിച്ച വിജയമായിരുന്നു ഇന്നലെ വിജയ് ഹസാരെ ട്രോഫിയിൽ അരുണാചൽ പ്രദേശിനെതിരെ തമിഴ്നാട് നേടിയത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ഓപ്പണർമാരായ ജഗദീശന്റെ 277 റൺസിൻ്റെയും, സായ് സുദർശൻ്റെ 154 റൺസിൻ്റെയും മികവിൽ 50 ഓവറിൽ 506 റൺസ് നേടി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ അരുണാചൽ പ്രദേശ് ഒന്ന് വെല്ലുവിളി പോലും ഉയർത്താതെ 71 റൺസിന് ഓ ഔട്ടായി. ഇതോടെ അരുണാചൽ പ്രദേശിനെതിരെ 435 റൺസിന്റെ വിജയമാണ് തമിഴ്നാട് നേടിയത്.

നിരവധി പേരാണ് മത്സരത്തിലെ തമിഴ്നാടിൻ്റെ പ്രകടനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ മത്സരത്തെ സംബന്ധിച്ച് തൻ്റെ അഭിപ്രായം പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരം ആകാശ്. വില്ലേജ് ടീമിനോട് ദേശീയ ടീം കളിച്ചത് പോലെയാണ് ഈ മത്സരം കൊണ്ട് തനിക്ക് തോന്നിയത് എന്നാണ് മുൻ ഇന്ത്യന്‍ താരം പറഞ്ഞത്.

images 19 1

“ദേശീയ ടീം വില്ലേജ് ടീമിനോട് കളിച്ച പോലെയാണ് എനിക്ക് തോന്നിയത്. ഇത് എങ്ങനെയാണ് ശരിയാവുക. ഞാൻ കളിച്ച താരങ്ങളെ കുറിച്ചൊന്നും പറയുന്നില്ല. എതിരാളികൾ ദുർബലരായത് അവരുടെ ആരുടെയും കുറ്റമല്ല. എന്നാൽ ഈ മത്സരം കളിക്കുന്നത് എന്ത് ഉദ്ദേശത്തോടെയാണ്.”- ആകാശ് ചോപ്ര പറഞ്ഞു. ഇത് സംബന്ധിച്ച് ഇന്ത്യൻ താരം ദിനേശ് കാർത്തികും തന്റെ അഭിപ്രായം പങ്കുവെച്ചിരുന്നു. താരത്തിൻ്റെ അഭിപ്രായം നോക്കാം..

Dinesh Karthik 1

“നോർത്ത് ഈസ്റ്റ് ടീമുകൾ എലീറ്റ് ടീമുകൾക്കെതിരെ ലീഗ് ഘട്ടത്തിൽ കളിക്കുന്നതിൽ എന്ത് അർത്ഥമാണ് ഉള്ളത്? ഇതു കൊണ്ട് സഹായിക്കുന്നത് ആ ടീമുകളുടെ റൺ റേറ്റ് ഉയർത്താൻ മാത്രമാണ്. മഴമൂലം ഒരു മത്സരം ഇതിൽ ഉപേക്ഷിച്ചാൽ എന്തായിരിക്കും അവസ്ഥ. ഒരു പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കി യോഗ്യത നേടാൻ ഇത്തരം ടീമുകൾക്ക് സാധിക്കില്ലേ?”- ദിനേഷ് കാർത്തിക് ചോദിച്ചു.