ഇന്ത്യന്‍ ബൗളിംഗ് കൊടുങ്കാറ്റ്. ഒന്നാം റാങ്ക് ടീം കടപൊഴുകി വീണു.

ന്യൂസിലന്‍റ് – ഇന്ത്യ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഒന്നാം റാങ്കുകാരായ ന്യൂസിലന്‍റ് 108 റണ്‍സില്‍ എല്ലാവരും പുറത്തായി. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 34.3 ഓവറില്‍ ചുരുട്ടിക്കൂട്ടുകയായിരുന്നു.മൂന്ന് പേര് മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കെതിരായ ന്യൂസിലാൻഡിൻ്റെ ഏറ്റവും കുറഞ്ഞ ടീം ടോട്ടലാണിത്.

ആദ്യ ഓവറിലെ അ‍ഞ്ചാം പന്തിൽ തന്നെ ഫിൻ അലനെ മുഹമ്മദ് ഷമി ബോൾഡാക്കി. പന്തുകൾ പ്രതിരോധിച്ച് ക്രീസിൽ തുടരാന്‍ ശ്രമിച്ച കിവീസ് താരങ്ങള്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ ബോളര്‍മാര്‍ അനുവദിച്ചില്ലാ. പേസ് ബൗളര്‍മാരായ ഷമിയും സിറാജും ഹര്‍ദ്ദിക്കും ഷാര്‍ദ്ദൂലും ചേര്‍ന്ന് ന്യൂസിലന്‍റ് ടോപ്പ് ഓഡറെ തകര്‍ത്തു.

15 ന് 5 എന്ന നിലയില്‍ തകര്‍ന്ന ന്യൂസിലന്‍റിനെ ഗ്ലെന്‍ ഫിലിപ്പ്സ് – ബ്രേസ്വെല്‍ കൂട്ടുകെട്ട് കരകയറ്റാന്‍ ശ്രമിച്ചെങ്കിലും, മുഹമദ്ദ് ഷമി കൂട്ടുകെട്ട് തകര്‍ത്തു. 22 റണ്‍ നേടിയ ബ്രേസ്വെലിനെ ഗില്ലിന്‍റെ കൈകളിലാണ് ഷമി എത്തിച്ചത്.

മിച്ചല്‍ സാന്‍റ്നറും (27) – ഗ്ലെന്‍ ഫിലിപ്പ്സും ചേര്‍ന്ന് ചെറിയ കൂട്ടുകെട്ട് ഉയര്‍ത്തിയെങ്കിലും ഇരുവരും വൈകാതെ മടങ്ങി. 36 റണ്‍ നേടിയ ഗ്ലെന്‍ ഫിലിപ്പ്സാണ് ടോപ്പ് സ്കോറര്‍. വാലറ്റത്തെ കുല്‍ദീപും വാഷിങ്ങ്ടണ്‍ സുന്ദറും പറഞ്ഞയച്ചു.

ഇന്ത്യക്കായി ഷമി 3 വിക്കറ്റ് നേടിയപ്പോള്‍, സുന്ദറും ഹര്‍ദ്ദിക്കും 2 വിക്കറ്റ് വീഴ്ത്തി. സിറാജ്, താക്കൂര്‍, കുല്‍ദീപ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Previous article❛കണ്ണുകളെ വിശ്വസിക്കാനാവുന്നില്ലാ❜ കോണ്‍വെയെ പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ചുമായി ഹര്‍ദ്ദിക്ക് പാണ്ട്യ.
Next articleറായ്പൂരില്‍ കിവികളെ പഞ്ഞിക്കിട്ടു. 8 വിക്കറ്റ് വിജയം. പരമ്പര വിജയം സ്വന്തമാക്കി ഇന്ത്യ