റായ്പൂരില്‍ കിവികളെ പഞ്ഞിക്കിട്ടു. 8 വിക്കറ്റ് വിജയം. പരമ്പര വിജയം സ്വന്തമാക്കി ഇന്ത്യ

rohit and gill opening

ന്യൂസിലന്‍റിനെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ വിജയവുമായി ഇന്ത്യ. 109 റണ്‍സ് വിജയവുമായി ഇറങ്ങിയ ഇന്ത്യ 20.1 ഓവറില്‍, 8 വിക്കറ്റിന്‍റെ വിജയമാണ് നേടിയത്. മത്സരത്തിലെ വിജയത്തോടെ 3 മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്വ സ്വന്തമാക്കി.

20230121 174203

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി മികച്ച തുടക്കമാണ് രോഹിത് ശര്‍മ്മ നല്‍കിയത്. അര്‍ധസെഞ്ചുറി നേടിയ രോഹിത് ശര്‍മ്മയുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. 50 പന്തില്‍ 7 ഫോറും 2 സിക്സും അടക്കം 51 റണ്ണാണ് ഹിറ്റ്മാന്‍ നേടിയത്.

പിന്നീട് ശുഭ്മാന്‍ ഗില്ലും (40) ഇഷാന്‍ കിഷനും (8) അപരാജിതരായി നിന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. വിരാട് കോഹ്ലിയാണ് (11) പുറത്തായ മറ്റൊരു ബാറ്റര്‍

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡ് 108 റൺസിനു പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 15 റൺസ് എന്ന നിലയിലായിരുന്ന ന്യൂസിലന്‍റിനെ ഗ്ലെൻ ഫിലിപ്സ് (52 പന്തിൽ 36), മൈക്കിൾ ബ്രേസ്‍വെൽ (30 പന്തിൽ 22) മിച്ചൽ സാന്റ്നർ (39 പന്തിൽ 27) എന്നിവരാണ് 100 കടത്തിയത്.

See also  "രോഹിത് ഭായിക്ക് ഞങ്ങൾ അനുജന്മാർ. ടീമിൽ എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമാണ് "- ധ്രുവ് ജൂറൽ തുറന്ന് പറയുന്നു.
20230121 150457

ഇന്ത്യയ്ക്കായി പന്തെറിഞ്ഞ താരങ്ങൾക്കെല്ലാം വിക്കറ്റു കിട്ടി. മുഹമ്മദ് ഷമി മൂന്നും, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൻ സുന്ദർ എന്നിവർ രണ്ടു വീതവും വിക്കറ്റുകൾ വീഴ്ത്തി. മുഹമ്മദ് സിറാജ്, ഷാർദൂൽ ഠാക്കൂർ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Scroll to Top