ഐസിസി ടി20 ലോകകപ്പിനു ശേഷം നായകസ്ഥാനം ഒഴിഞ്ഞ വീരാട് കോഹ്ലിക്ക് പകരം ആര് എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരമുണ്ടായിരുന്നു. മുംബൈ ഇന്ത്യര്‍സിനെ അഞ്ച് കിരീടത്തിലേക്ക് നയിച്ച രോഹിത് ശര്‍മ്മയേക്കാള്‍ അര്‍ഹതപ്പെട്ട മറ്റാരും ടീമില്‍ ഉണ്ടായിരുന്നില്ലാ. പുതിയ ഹെഡ്കോച്ചായി രാഹുല്‍ ദ്രാവിഡും എത്തിയതോടെ വലിയ ലക്ഷ്യങ്ങളായിരുന്നു ഇരുവര്‍ക്കും മുന്നില്‍ ഉണ്ടായിരുന്നത്.
2022 ലോകകപ്പ് ഒരുങ്ങുന്നതിന്‍റെ ഭാഗമായുള്ള ആദ്യ പരമ്പരയില്‍ തന്നെ ആധികാരകിമായി വിജയിക്കാന്‍ രോഹിത് ശര്‍മ്മക്കും ടീമിനും സാധിച്ചും. അതും പ്രധാന താരങ്ങള്‍ ഇല്ലാതെയാണ് ഈ വിജയം എന്നത് ഇരട്ടി മധുരമാണ്. ടി20 പരമ്പരയിലെ മൂന്നു മത്സരങ്ങളിലും വിജയിച്ച് ഇന്ത്യ ഈ പരമ്പര സ്വന്തമാക്കിയത്.
മത്സരത്തില്‍ മുന്നില്‍ നിന്നും നയിച്ച രോഹിത് ശര്‍മ്മയെയാണ് മാന്‍ ഓഫ് ദ സിരീസ് അവാര്‍ഡ് ലഭിച്ചത്. പരമ്പരയില്‍ 3 മത്സരങ്ങളില്‍ നിന്നായി 159 റണ്‍സാണ് രോഹിത് ശര്‍മ്മ നേടിയത്. ഇത് കൂടാതെ പരമ്പരയിലെ ഏറ്റവും മികച്ച ബാറ്റിംഗ് ആവറേജ് (53.00), ഏറ്റവും കൂടുതല്‍ ഫോര്‍ (11), ഏറ്റവും കൂടുതല്‍ സിക്സ് (10) എന്നിവയും ഹിറ്റ്മാന്‍റെ പേരിലാണ്.