പതിവു തെറ്റിച്ചില്ലാ. മുന്‍ ക്യാപ്റ്റന്‍മാരുടെ മാതൃക പിന്തുടര്‍ന്ന് രോഹിത് ശർമ്മയും, ആ നിമിഷം പിറന്നത് ഇങ്ങനെ

Rohit sharma handover trophy to youngsters scaled

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളിൽ നഷ്ടമായ സന്തോഷം ഒരിക്കൽ കൂടി തിരികെ കൊണ്ടുവന്നാണ് കിവീസിന് എതിരായ ടി :20 പരമ്പര രോഹിത് ശർമ്മയും സ്വന്തമാക്കിയത്. ടി:20 പരമ്പരയിലെ മൂന്ന് മത്സരവും ആധികാരികമായി ജയിച്ചാണ് ഇന്ത്യൻ ടീം കിവീസിനെ വീഴ്ത്തിയത്. നേരത്തെ ടി :20 ലോകകപ്പ് സൂപ്പർ 12 റൗണ്ടിൽ ഇന്ത്യൻ ടീമിനെതിരെ 8 വിക്കറ്റ് ജയം നേടിയ കിവീസിനുള്ള മറുപടി കൂടിയായി ഈ പരമ്പര നേട്ടം. പ്രധാന താരങ്ങളിൽ പലരും ഇല്ലാതെ കളിക്കാനായി എത്തിയ ഈ പരമ്പരയിൽ ഒരിക്കൽ പോലും ഒരു അവസരവും ഇന്ത്യൻ ടീം നൽകിയില്ല. ആദ്യത്തെ രണ്ട് കളികളിൽ ടോസ് നേടിയ ശേഷം ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യൻ ടീം ഇത്തവണ കൊൽക്കത്തയിൽ ആദ്യം ബാറ്റിങ് സെലക്ട് ചെയ്തത് 2022ലെ വരാനിരിക്കുന്ന ടി :20 ലോകകപ്പ് കൂടി മുന്നിൽ കണ്ടാണ്.

ടി :20 ടീമിന്റെ സ്ഥിരം നായകൻ റോളിൽ നിയമിതനായ ശേഷം രോഹിത് നേടുന്ന ആദ്യത്തെ ടി :20 പരമ്പര നേട്ടം കൂടിയാണ് ഇത്. ഇന്നലെ പരമ്പര ജയം ഒപ്പം ഏറ്റവും അധികമായി കയ്യടികൾ നേടിയത് നായകൻ രോഹിത്തിന്റെ ഒരു പ്രവർത്തിയാണ്. ട്രോഫി നേടിയ ശേഷം നേരെ ടീം അംഗങ്ങൾ അരികിലേക്ക് എത്തി ഫോട്ടോക്ക് പോസ് ചെയ്ത താരം പരമ്പര ജയത്തിന്റെ പേടിഎം ട്രോഫി പരമ്പരയിൽ അരങ്ങേറ്റം കുറിച്ച രണ്ട് അരങ്ങേറ്റ താരങ്ങൾക്ക്‌ നൽകുകയായി.

See also  ഉടനെ ഏകദിന അരങ്ങേറ്റം നല്‍കൂ. അവന്‍ ഓള്‍ ഫോര്‍മാറ്റ് പ്ലെയര്‍. ആവശ്യവുമായി മുഹമ്മദ് കൈഫ്.

ഇതവണത്തെ പരമ്പരയിൽ എല്ലാവരും നോക്കി കണ്ട ഹർഷൽ പട്ടേലിന്റെ യും വെങ്കടേഷ് അയ്യറിന്റെയും കൈകളിൽ ട്രോഫി നൽകിയ രോഹിത് ശർമ്മ മുൻ നായകൻമാരായ ധോണി, കോഹ്ലി എന്നിവർ പിന്തുടർന്ന അതേ ശൈലി തന്നെ ആവർത്തിക്കുകയായിരുന്നു. താരം ടീമിലെ അരങ്ങേറ്റകാർക്ക് ട്രോഫി നൽകി ഒരിക്കൽ കൂടി ഇന്ത്യൻ ടീമിലെ ക്യാപ്റ്റൻമാരുടെ ശൈലി വീണ്ടും തുടര്‍ന്നു.രണ്ട് കളികളിൽ നിന്നും പേസർ ഹർഷൽ പട്ടേൽ നാല് വിക്കറ്റ് വീഴ്ത്തി.

Scroll to Top