ന്യൂസിലന്‍റ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ മഴ കാരണം മത്സരം ഉപേക്ഷിച്ചു. ഇന്ത്യ ഉയര്‍ത്തിയ 220 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍റ് 18 ഓവറില്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് എടുത്ത് നില്‍ക്കുമ്പോഴാണ് മഴ പെയ്തത്.
DLS നിയമപ്രകാരം ന്യൂസിലന്‍റ് 50 റണ്‍സിനു മുന്നിലായിരുന്നെങ്കിലും 20 ഓവര്‍ കളിക്കാത്തതിനാല്‍ മത്സരത്തിനു റിസള്‍ട്ടുണ്ടായില്ലാ. അതേ സമയം ആദ്യ മത്സരം വിജയിച്ച ന്യൂസിലന്‍റ് ഏകദിന പരമ്പര സ്വന്തമാക്കി.
54 പന്തില്‍ 57 റണ്‍സ് നേടിയ ഫിന്‍ അലന്‍റെ വിക്കറ്റാണ് നഷ്ടമായത്. 38 റണ്‍സുമായി കോണ്‍വെയും റണ്ണൊന്നുമെടുക്കാതെ വില്യംസണുമായിരുന്നു ക്രീസില്‍.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 47.3 ഓവറിൽ 219 റൺസില്‍ എല്ലാവരും പുറത്തായി. അർധ സെഞ്ചുറി നേടിയ വാഷിങ്ടൺ സുന്ദറിന്റേയും 49 റൺസ് എടുത്ത ശ്രേയസ് അയ്യരുമാണ് ടീം ഇന്ത്യയുടെ ടോപ്പ് സ്കോററായത്.
ക്യാപ്റ്റൻ ശിഖർ ധവാൻ 45 പന്തിൽ 28റൺസ് നേടി. ശുഭ്മാൻ ഗിൽ (22 പന്തിൽ 12 റൺസ്), ഋഷഭ് പന്ത് (16 പന്തിൽ 10 റൺസ്), സൂര്യകുമാർ യാദവ് ( 10 പന്തിൽ ആറ് റൺസ്), ദീപക് ഹൂഡ ( 25 പന്തിൽ 12 ), ദീപക് ചാഹർ ( ഒൻപത് പന്തിൽ 12 റൺസ്), യൂസ്വേന്ദ്ര ചാഹൽ ( 22 പന്തിൽ എട്ട് റൺസ്), അർഷദീപ് സിങ് ( ഒൻപത് പന്തിൽ ഒൻപത്) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍
ന്യൂസീലൻഡിന് വേണ്ടി ആഡം മിൽനെ, ഡാരിൽ മിച്ചൽ എന്നിവർ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. ടിം സൗത്തി രണ്ടും ലോക്കി ഫെർഗൂസൻ, മിച്ചെൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റും പങ്കിട്ടു.