റാങ്കിങ്ങില്‍ മുന്നേറ്റവുമായി സഞ്ചു സാംസണ്‍. റിഷഭ് പന്തിന്‍റെ അരികിലെത്തി.

ഇന്ത്യന്‍ ഏകദിന ടീമിലും ടി20 ടീമിലും തുടര്‍ച്ചയായി അവസരങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും ഐസിസി ഏകദിന റാങ്കിംഗില്‍ മുന്നേറുകയാണ് മലയാളി താരം സഞ്ജു സാംസൺ. ന്യൂസിലന്‍റ് ടി20 പരമ്പരയില്‍ ആദ്യ ഏകദിനത്തില്‍ മാത്രം അവസരം ലഭിച്ച സഞ്ചു സാംസണ്‍ 36 റണ്‍സെടുത്തിരുന്നു. പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും സഞ്ജുവിന് അവസരം ലഭിച്ചില്ല.

എന്നിരുന്നാലം ഏറ്റവും പുതുക്കിയ ഐസിസി റാങ്കില്‍ 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി സ‍ഞ്ജു 83-ാം സ്ഥാനത്തെത്തി. സഹ വിക്കറ്റ് കീപ്പര്‍ താരം റിഷഭ് പന്ത് 73ാം സ്ഥാനത്ത് തുടരുകയാണ്. പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ റിഷഭ് പന്തിനു സാധിച്ചിരുന്നില്ല.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ 129 റണ്‍സടിച്ച് ഇന്ത്യയുടെ ടോപ് സ്കോററായ ശ്രേയസ് അയ്യര്‍ ആറ് സ്ഥാനം മെച്ചപ്പെടുത്തി 27-ാം സ്ഥാനത്തത് എത്തി. ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തി 34-ാം സ്ഥാനത്തെത്തി.

ന്യൂസിലന്‍റ് നിരയില്‍ ആദ്യ ഏകദിനത്തില്‍ അപരാജിത സെഞ്ചുറിയുമായി 145 റണ്‍സടിച്ച ന്യൂസിലന്‍ഡ് ബാറ്റര്‍ ടോം ലാഥം 10 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 18-ാമത് എത്തി. ക്യാപ്റ്റന്‍ വില്യംസണ്‍ ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി.

അതേസമയം, ഏകദിന പരമ്പരയില്‍ നിന്ന് വിശ്രമമെടുത്ത വിരാട് കോലിയും രോഹിത് ശര്‍മയും ഓരോ സ്ഥാനങ്ങള്‍ നഷ്ടമായി എട്ടാമതും ഒമ്പതാമതുമായി. പാക് നായകന്‍ ബാബര്‍ അസമാണ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്. ബൗളിംഗ് റാങ്കിംഗില്‍ ന്യൂസിലന്‍ഡിന്‍റെ ലോക്കി ഫെര്‍ഗൂസന്‍ അഞ്ച് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 32-മത് എത്തിയപ്പോള്‍ ടിം സൗത്തി രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് 34ാം സ്ഥാനത്തെത്തി. ന്യൂസിലന്‍റ് പേസര്‍ ബോള്‍ട്ടാണ് ഒന്നാം സ്ഥാനത്ത്.