റിഷഭ് പന്തിനും രക്ഷിക്കാനായില്ല. തകർന്നടിഞ്ഞ് ഇന്ത്യ. പരമ്പര തൂത്തുവാരി കിവിസ്.

ന്യൂസിലാൻഡിനെതിരായ മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിലും പരാജയം നേരിട്ട് ഇന്ത്യ. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ നേരിട്ട കനത്ത ബാറ്റിംഗ് ദുരന്തമാണ് ഇന്ത്യയെ വലിയ പരാജയത്തിലേക്ക് നയിച്ചത്. രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് 147 റൺസ് മാത്രമായിരുന്നു. എന്നാൽ ഇന്ത്യൻ നായകൻ രോഹിത് ശർമ അടക്കമുള്ളവർ അനാവശ്യ ഷോട്ട് കളിച്ചു പുറത്താവുകയാണ് ഉണ്ടായത്. ഇന്ത്യൻ നിരയിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്.

മറ്റെല്ലാ ബാറ്റർമാരും പൂർണമായി പരാജയപ്പെട്ടപ്പോൾ പന്ത് 57 ബോളുകളിൽ 64 റൺസ് ആണ് നേടിയത്. എന്നാൽ പന്തിന് ശേഷം ഇന്ത്യൻ നിര തകർന്നടിഞ്ഞതോടെ 25 റൺസിന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു. ഇതോടെ പരമ്പര 3-0 എന്ന നിലയിൽ തൂത്തുവാരാൻ ന്യൂസിലാൻഡിന് സാധിച്ചിട്ടുണ്ട്..

മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ന്യൂസിലാൻഡിനായി ആദ്യ ഇന്നിംഗ്സിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചത് അർത്ഥ സെഞ്ച്വറി സ്വന്തമാക്കിയ ഡാരിൽ മിച്ചലും വിൽ യങ്ങുമാണ്. മിച്ചൽ 82 റൺസ് നേടിയപ്പോൾ യങ് 71 റൺസ് നേടി. എന്നാൽ ന്യൂസിലാൻഡ് നിരയിലെ മറ്റെല്ലാ ബാറ്റർമാരെയും അനായാസം പുറത്താക്കാൻ ഇന്ത്യൻ സ്പിന്നർമാർക്ക് സാധിച്ചു. ജഡേജ 5 വിക്കറ്റുകളും സുന്ദർ 4 വിക്കറ്റുകളും സ്വന്തമാക്കിയപ്പോൾ ന്യൂസിലാന്റിന്റെ ആദ്യ ഇന്നിംഗ്സ് കേവലം 235 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയ്ക്ക് തരക്കേടില്ലാത്ത തുടക്കമാണ് ജയസ്വാൾ നൽകിയത്. എന്നാൽ പിന്നീട് ഇന്ത്യ ഒരു ബാറ്റിംഗ് ദുരന്തം നേരിട്ടു.

പക്ഷേ ഒരുവശത്ത് ക്രീസിലുറച്ച ഗിൽ ഇന്ത്യയ്ക്ക് പ്രതീക്ഷകൾ നൽകുകയായിരുന്നു. പന്തിനോപ്പം ചേർന്ന് അഞ്ചാം വിക്കറ്റിൽ ഒരു മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ ഗില്ലിന് സാധിച്ചു. ഗിൽ ആദ്യ ഇന്നിങ്സിൽ 90 റൺസ് നേടിയപ്പോൾ പന്ത് 59 പന്തുകളില്‍ 60 റൺസാണ് നേടിയത്. ഒപ്പം 38 റൺസ് നേടിയ വാഷിംഗ്ടൺ സുന്ദറും കളം നിറഞ്ഞതോടെ ഇന്ത്യ 263 റൺസ് സ്വന്തമാക്കി. ആദ്യ ഇന്നിംഗ്സിൽ 28 റൺസിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. ശേഷം രണ്ടാം ഇന്നിങ്സിൽ ബാറ്റിംഗ് ആരംഭിച്ച ന്യൂസിലാൻഡിനെ എറിഞ്ഞിടാൻ ഇന്ത്യൻ ബോളർമാർക്ക് സാധിച്ചു. രണ്ടാം ഇന്നിങ്സിലും ജഡേജ തന്നെയാണ് ന്യൂസിലാൻഡിന് ഭീഷണി സൃഷ്ടിച്ചത്.

ജഡേജ 5 വിക്കറ്റുകളും അശ്വിൻ 3 വിക്കറ്റുകളും സ്വന്തമാക്കിയതോടെ ന്യൂസിലാൻഡിന്റെ രണ്ടാം ഇന്നിങ്സ് കേവലം 174 റൺസിൽ അവസാനിക്കുകയായിരുന്നു. ഇതോടെ ഇന്ത്യയുടെ വിജയലക്ഷ്യം 147 റൺസായി മാറി. പിന്നീടാണ് മത്സരത്തിന്റെ മൂന്നാം ദിവസം ഇന്ത്യയ്ക്ക് ബാറ്റിംഗ് തകർച്ച ഉണ്ടായത്. വളരെ മോശം ബാറ്റിംഗ് പ്രകടനമായിരുന്നു മത്സരത്തിൽ ഇന്ത്യയുടെ നായകൻ രോഹിത് ശർമ അടക്കം കാഴ്ചവെച്ചത്. അനാവശ്യ ഷോട്ട് കളിച്ചാണ് രോഹിത് ശർമയും സർഫറാസും അടക്കമുള്ള താരങ്ങൾ രണ്ടാം ഇന്നിങ്സിൽ പുറത്തായത്. ശേഷം റിഷഭ് പന്ത് ഇന്ത്യയെ കൈ പിടിച്ചു കയറ്റുകയായിരുന്നു.

Previous articleഅവൻ സേവാഗിനെ പോലെ കളിക്കുന്നു. ഫീൽഡർമാരെ വെല്ലുവിളിയ്ക്കുന്നു. ഇന്ത്യൻ താരത്തെപറ്റി ചോപ്ര.
Next article“ക്യാപ്റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ഞാൻ പരാജയപ്പെട്ടു”, രോഹിത് ശർമ.