❛ഗില്ലാട്ടം❜. നിര്‍ണായക മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി ശുഭ്മാന്‍ ഗില്‍. ഇന്ത്യക്ക് മികച്ച സ്കോര്‍.

ന്യൂസിലന്‍റിനെതിരെയുള്ള ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍. ഗില്ലിന്‍റെ സെഞ്ചുറി കരുത്തില്‍ നിശ്ചിത 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് നേടിയത്.

ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇഷാന്‍ കിഷനെ (1) രണ്ടാം ഓവറില്‍ നഷ്ടമായെങ്കിലും അത് അറിയിക്കാത്തവിധമായിരുന്നു തൃപാഠിയും – ഗില്ലും ചേര്‍ന്ന് നടത്തിയത്. ഇരുവരും ചേര്‍ന്ന് 42 പന്തില്‍ 80 റണ്‍സ് കൂട്ടിചേര്‍ത്തു. 22 പന്തില്‍ 44 റണ്‍സാണ് രാഹുല്‍ തൃപാഠി നേടിയത്.

rahul tripathi six

പിന്നാലെ എത്തിയ സൂര്യകുമാര്‍ യാദവ് ചെറിയ വെടിക്കെട്ട് പ്രകടനം നടത്തി മടങ്ങി. 13 പന്തില്‍ 1 ഫോറും 2 സിക്സും നേടിയ സൂര്യകുമാര്‍ യാദവിനെ തകര്‍പ്പന്‍ ക്യാച്ചിലൂടെ ബ്രേസ്വെല്‍ പുറത്താക്കി. ഹര്‍ദ്ദിക്ക് പാണ്ട്യയെ സാക്ഷിയാക്കി ഗില്ലിന്‍റെ അഴിഞ്ഞാട്ടമാണ് പിന്നീട് കണ്ടത്.

ലിസ്റ്ററെയും ടിക്നറെയും സിക്സടിച്ച് 90 കളില്‍ എത്തിയ ശുഭ്മാന്‍ ഗില്‍ പതിനെട്ടാം ഓവറില്‍ ഫെര്‍ഗൂസനെ ഫോറടിച്ച് സെഞ്ചുറിയില്‍ എത്തി. 54 പന്തിലാണ് ഗില്ലിന്‍റെ സെഞ്ചുറി.

സെഞ്ചുറി അടിച്ചതോടെ ഗില്‍ കൂടുതല്‍ ആക്രമകാരിയായി. അവസാനം വരെ ക്രീസില്‍ നിന്ന ഗില്‍ 63 പന്തില്‍ 12 ഫോറും 7 സിക്സുമായി 126 റണ്‍സ് നേടി.

ഹര്‍ദ്ദിക്ക് പാണ്ട്യ 17 പന്തില്‍ 30 റണ്‍സ് നേടി പുറത്തായി. ഗില്ലുമൊത്ത് 40 പന്തില്‍ 103 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ദീപക്ക് ഹൂഡ 2 റണ്‍സുമായി പുറത്താകതെ നിന്നു.

Previous articleക്രീസില്‍ നൃത്തമാടി രാഹുല്‍ ത്രിപാഠി. അര്‍ധസെഞ്ചുറികരികെ വീണു പോയി.
Next articleആദ്യം അടിച്ചിട്ടു. പിന്നാലെ എറിഞ്ഞിട്ടു. നിര്‍ണായക മത്സരത്തില്‍ ആധികാരിക വിജയവുമായി ഇന്ത്യക്ക് പരമ്പര സ്വന്തം.