ഏഷ്യാ കപ്പിലെ പോരാട്ടത്തില്‍ ഇന്ത്യ ഹോങ്കോങ്ങിനെ നേരിടും. ടോസ് നേടിയ ഹോങ്കോങ്ങ് ബോളിംഗ് തിരഞ്ഞെടുത്തു. ഇന്ത്യന്‍ നിരയില്‍ മാറ്റങ്ങളുണ്ട്. ഹാര്‍ദ്ദിക്കിന് പകരം റിഷഭ് പന്തിനെ ഉള്‍പ്പെടുത്തി. വര്‍ക്ക്ലോഡ് മാനേജ്മെന്‍റ് പരിഗണിച്ചാണ് ഹാര്‍ദ്ദിക്ക് പാണ്ട്യക്ക് വിശ്രമം അനുവദിച്ചത്.
India (Playing XI): Rohit Sharma(c), KL Rahul, Virat Kohli, Suryakumar Yadav, Rishabh Pant, Ravindra Jadeja, Dinesh Karthik(w), Bhuvneshwar Kumar, Avesh Khan, Yuzvendra Chahal, Arshdeep Singh
Hong Kong (Playing XI): Nizakat Khan(c), Yasim Murtaza, Babar Hayat, Kinchit Shah, Aizaz Khan, Scott McKechnie(w), Zeeshan Ali, Haroon Arshad, Ehsan Khan, Ayush Shukla, Mohammad Ghazanfar
ആദ്യ മത്സരം പാക്കിസ്ഥാനോട് വിജയിച്ച ഇന്ത്യ, രണ്ടാം മത്സരത്തില്‍ ഹോങ്കോങ്ങിനെ പരാജയപ്പെടുത്തിയാല്‍ സൂപ്പര്‍ ഫോറിലേക്ക് യോഗ്യത നേടും.
ക്വാളിഫയറില്‍ കുവൈറ്റ്, സിംഗപൂര്‍, യു.ഏ.ഈ ടീമുകളെ തോല്‍പ്പിച്ചാണ് ടൂര്‍ണമെന്‍റില്‍ എത്തുന്നത്. ചെറിയ ടീമാണെങ്കിലും കഴിഞ്ഞ ഏഷ്യാ കപ്പില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ ഹോങ്കോങ്ങ് അട്ടിമറിയുടെ അടുത്ത് എത്തിയിരുന്നു. 286 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹോങ്കോങ്ങ് അന്ന് 26 റണ്‍സകലെ വീണു പോയി.
മത്സരം ഇന്ത്യന്‍ സമയം രാത്രി 7:30 മണിക്ക് ആരംഭിക്കും. മത്സരം തത്സമയം സ്റ്റാര്‍ സ്പോര്‍ട്ട്സിലും ഹോട്ട്സ്റ്റാറിലും കാണാം