ഏഷ്യാ കപ്പിലെ പോരാട്ടത്തില്‍ ഹോങ്കോങ്ങിനെ തകര്‍ത്ത് ഇന്ത്യ സൂപ്പര്‍ ഫോറില്‍ ഇടം നേടി. ഇന്ത്യ ഉയര്‍ത്തിയ 193 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങ്ങിനു നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സില്‍ എത്താനേ കഴിഞ്ഞുളളു. സ്കോര്‍ – ഇന്ത്യ – 192/2 ഹോങ്കോങ്ങ് – 152/5. 40 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്
വിജയലക്ഷ്യം പിന്തുടര്‍ന്ന ഹോങ്കോങ്ങ് ചെറിയ പോരാട്ടം നടത്തിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായത് ഹോങ്കോങ്ങിനു തിരിച്ചടിയായി. 41 റണ്‍ നേടിയ ഹയാത്ത് 30 റണ്‍ നേടിയ ഷാ എന്നിവരാണ് ടോപ്പ് സ്കോററായത്. ഇന്ത്യക്കായി ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്ങ്, ജഡേജ, ആവേശ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് നേടിയത്. ആദ്യ 13 ഓവര്‍ അവസാനിച്ചപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സാണ് ഇന്ത്യ നേടിയത്. 13 പന്തില്‍ 21 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ആദ്യം പുറത്തായത്. പരിക്കില്‍ നിന്നും തിരിച്ചെത്തിയ കെല്‍ രാഹുല്‍ റണ്‍ നേടാന്‍ പ്രയാസപ്പെട്ടു. കെല്‍ രാഹുല്‍ (39 പന്തില്‍ 36) പുറത്തായപ്പോഴാണ് സൂര്യകുമാര്‍ യാദവ് എത്തുന്നത്.
ഒരറ്റത്ത് ക്രീസില്‍ നിലയുറപ്പിച്ച വീരാട് കോഹ്ലിയെ സാക്ഷി നിര്‍ത്തി സൂര്യ ഷോ ആരംഭിച്ചു. അര്‍ദ്ധസെഞ്ചുറി നേടിയ സൂര്യകുമാര്‍ യാദവ് 26 പന്തില്‍ 68 റണ്‍സ് നേടി പുറത്താകതെ നിന്നു. 6 വീതം ഫോറും സിക്സും നേടി. കോഹ്ലിയുമായി 7 ഓവറില്‍ 98 റണ്‍സാണ് കൂട്ടിചേര്‍ത്തത്. വീരാട് കോഹ്ലിയും അര്‍ദ്ധസെഞ്ചുറി നേടി. 44 പന്തില്‍ 1 ഫോറും 3 സിക്സുമായി 59 റണ്‍സാണ് നേടിയത്.