ഇംഗ്ലണ്ടിനെതിരായ നാലാം ടി:20 മത്സരത്തിൽ 8 റൺസിന്റെ വിജയം നേടി ഇന്ത്യ പരമ്പരയിൽ 2-2 ഇംഗ്ലണ്ടിന് ഒപ്പമെത്തിയപ്പോൾ ഇന്ത്യൻ ആരാധകരും ടീം മാനേജ്മെന്റും ഏറെ കടപ്പെട്ടിരിക്കുന്നത് സൂര്യകുമാർ യാദവിന്റെ ബാറ്റിങ്ങിനോടാണ് .
രാജ്യാന്തര ക്രിക്കറ്റില്‍ നേരിട്ട ആദ്യ പന്ത് തന്നെ ജോഫ്ര ആര്‍ച്ചര്‍ക്കെതിരെ സിക്സ് അടിച്ചാണ് വണ്‍ഡൗണായി എത്തിയ സൂര്യകുമാര്‍ യാദവ് തുടങ്ങിയത്. 31 പന്തിൽ 57 റൺസ് അടിച്ച താരം മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും നേടി .
ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു .
ഓപ്പണർ രോഹിതിനെ നാലാം ഓവറിലെ ഇന്ത്യക്ക് നഷ്ടമായപ്പോൾ മൂന്നാം നമ്പറിൽ ബാറ്റിങ്ങിനായി എത്തിയത് സൂര്യകുമാർ യാദവായിരുന്നു .നായകൻ കോഹ്ലിയാണ് മൂന്നാം നമ്പറിൽ പതിവായി ബാറ്റേന്തുന്നത് .എന്നാൽ നാലാം ടി:20 മത്സരത്തിൽ ഏറെ നിർണായകമായ മൂന്നാം നമ്പറിലായിരിക്കും ബാറ്റ് ചെയ്യേണ്ടി വരികയെന്നത് മാനേജ്‌മെന്റ് നേരത്തേ അറിയിച്ചിരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ
സൂര്യകുമാർ യാദവ് .
“കഴിഞ്ഞ നാല് അഞ്ച് വര്‍ഷത്തിനിടെ കരിയറിൽ എല്ലാ പൊസിഷനുകളിലും ബാറ്റ് ചെയ്തിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. ഓപ്പണിങ് സ്ഥാനം മുതൽ ഏഴ്, എട്ട് സ്ഥാനങ്ങളില്‍പ്പോലും ഞാന്‍ ബാറ്റ് ചെയ്തു. ഏതു പൊസിഷനിലും ബാറ്റിങിനിറങ്ങുവാൻ എനിക്ക് യാതൊരു വിഷമവുമില്ല . ടീം മാനേജ്‌മെന്റ് മത്സരത്തിന് മുൻപ് ബാറ്റിങ് പൊസിഷനെക്കുറിച്ച് എന്നോട് ചോദിച്ചപ്പോഴും ഞാന്‍ ഇതേ മറുപടി തന്നെയായിരുന്നു പറഞ്ഞത്. ടീം മാനേജ്‌മെന്റ് നല്‍കുന്ന ഏതു റോള്‍ ഏറ്റെടുക്കാനും തയ്യാറാണെന്നു ഞാന്‍ അറിയിച്ചു.” കഴിഞ്ഞ മല്‍സരത്തില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചതില്‍ ഏറെ സന്തോഷാവാനാണെന്നും സൂര്യകുമാർ മത്സരശേഷം വ്യക്തമാക്കി.
നാലാം ടി:20 മത്സരത്തിന് മുൻപായി രാവിലെയാണ് മൂന്നാം നമ്പറിലായിരിക്കും ബാറ്റ് ചെയ്യാന്‍ ഇറങ്ങേണ്ടി വരികയെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചിരുന്നതായി താരം വെളിപ്പെടുത്തി.ഒരുപക്ഷേ ഇതിനായി വ്യക്തമായ തയ്യാറെടുപ്പുകൾ ഞാൻ നടത്തുവാൻ വേണ്ടിയാകാം മാനേജ്‌മന്റ് ഇങ്ങനെ പറഞ്ഞത് എന്ന് അഭിപ്രായപ്പെട്ട സൂര്യകുമാർ യാദവ് തന്റെ പ്രകടനത്തിൽ തൃപ്തനാണെന്നും തുറന്ന് പറഞ്ഞു .