ബംഗ്ലാദേശിനെ തകർപ്പണമാക്കി ട്രെന്റ് ബോൾട്ട് :സന്ദർശകർ 131 റൺസിന്‌ ഓൾ ഔട്ട്‌

ബംഗ്ലാദേശ് : ന്യൂസിലാൻഡ് ഏകദിന പരമ്പരക്ക് ആവേശകരമായ തുടക്കം .
ഡുണ്ടൈനില്‍ യൂണിവേഴ്സിറ്റി ഓവൽ സ്റ്റേഡിയത്തിൽ ഇന്നാരംഭിച്ച ആദ്യ  ഏകദിനത്തില്‍ ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടിയ കിവീസ് ടീം സ്വിങ്ങുള്ള പിച്ചിൽ  ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ ബംഗ്ലാദേശ് 41.5 ഓവറില്‍ 131 റണ്‍സിന് ഓള്‍ഔട്ട് ആയി.
4 വിക്കറ്റ് നേടി ട്രെന്റ്  ബോൾട്ടാണ് ബംഗ്ലാദേശ് ടീമിനെ തകർത്തത് .

രണ്ട് വീതം വിക്കറ്റ് നേടി ജെയിംസ് നിഷാമും  മിച്ചല്‍ സാന്റനറുമാണ് ബംഗ്ലാദേശിന്റെ ബാറ്റിംഗ് നിരയുടെ പതനം പൂർത്തിയാക്കിയത് . ബംഗ്ലാ നിരയിൽ 27 റണ്‍സ് നേടിയ  മഹമ്മദുള്ളയാണ്  ടോപ് സ്കോറര്‍. മുഷ്ഫിക്കുര്‍ റഹിം 23 റണ്‍സ് നേടി.5 ബംഗ്ലാദേശ് ബാറ്റസ്മാൻമാർ രണ്ടക്കം കാണാതെ പുറത്തായി .

അതേസമയം മെഹ്ദി  ഹസന്‍, ടസ്കിന്‍ അഹമ്മദ് എന്നിവര്‍ വാലറ്റത്തില്‍ മികച്ച ഷോട്ടുകളോടെ  ബാറ്റിങ്ങിൽ ശോഭിച്ചതോടെയാണ്  ബംഗ്ലാദേശ് ടീം 131  റണ്‍സിലേക്ക് എത്തിയത്. സ്റ്റാർ ബാറ്സ്മാന്മാരായ  ലിറ്റണ്‍ ദാസ് 19 റണ്‍സും തമീം ഇക്ബാല്‍ 1 റണ്‍സും നേടി.ട്രെന്റ് ബോൾട്ട് തന്റെ 8.5 ഓവറിൽ 27 റൺസ് വഴങ്ങിയാണ് 4 വിക്കറ്റ് വീഴ്ത്തിയത് .