സെഞ്ചുറിക്കരികെ വീണ്ടും പുറത്തായി ശിഖർ ധവാൻ :പട്ടികയിൽ ഒന്നാമൻ സച്ചിൻ – നിർഭാഗ്യത്തിന്റെ പട്ടിക കാണാം

ഇംഗ്ലണ്ടിനെതിരായ പൂനെയിൽ നടക്കുന്ന ഏകദിന പരമ്പരയിലെ  ആദ്യ മത്സരത്തിൽ   രണ്ട് റണ്‍സകലെയാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് തന്റെ  സെഞ്ച്വറി നഷ്ടമായത്. 106 പന്തുകള്‍ നേരിട്ട് 11 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയാണ്  ശിഖർ ധവാന്റെ ഫോമിലേക്കുള്ള  അവിസ്മരണീയ തിരിച്ചുവരവ് പ്രകടനം .നേരത്തെ ടി:20 പരമ്പരയിൽ ആദ്യ മത്സരത്തിന് ശേഷം താരത്തെ ഒഴിവാക്കിയിരുന്നു . എന്നാൽ സെഞ്ചുറിക്ക് തൊട്ടരികെ താരം പുറത്തായത് ഇന്ത്യൻ ആരാധകരെ വിഷമത്തിലാക്കി .

ബെന്‍ സ്റ്റോക്‌സിനെ ബൗണ്ടറി കടത്താനുള്ള  ധവാന്റെ ശ്രമം   പക്ഷേ ഇംഗ്ലീഷ് നായകൻ ഇയാൻ  മോര്‍ഗന്റെ കൈയില്‍ അവസാനിച്ചു. ഇതോടെ താരം കരിയറിൽ ഒരിക്കൽ കൂടി ഏകദിന സെഞ്ചുറിക്കരികെ പുറത്തായി .
ഏകദിനത്തില്‍ 90നും 100 നും ഇടയില്‍ ധവാന്‍ പുറത്താകുന്നത് ഇത് അഞ്ചാം തവണയാണ് .

ഇതോടെ ഓപ്പണറായി ഇറങ്ങി കൂടുതൽ തവണ  ഏകദിനത്തില്‍ 100നും 90നും ഇടയില്‍  പുറത്താകുന്ന ഇന്ത്യന്‍ താരങ്ങളുടെ റെക്കോഡില്‍ ഇതിഹാസ താരം  വീരേന്ദര്‍ സെവാഗിന്റെ  റെക്കോഡിനൊപ്പമെത്താനും ധവാനായി. സെവാഗും അഞ്ച് തവണയാണ് 90നും 100നുമിടയില്‍ ഏകദിനത്തില്‍ മുൻപ്  പുറത്തായത്. എപ്പോഴും ആക്രമണ ശൈലിയിൽ ബാറ്റേന്തുന്ന വീരു ടെസ്റ്റിലും സിക്സ് അടിച്ച് സെഞ്ച്വറി നേടുവാനുള്ള ശ്രമത്തിനിടയിൽ പുറത്തായിട്ടുണ്ട് .90 റൺസ് വരെ അനായാസം മുന്നേറിയ ധവാൻ പക്ഷേ 90 റൺസ് കടന്ന ശേഷം
സ്ട്രൈക്ക് റൊട്ടേറ്റ്‌ ചെയ്യുവാൻ കഴിയാതെ വിഷമിക്കുന്നത് നാം കണ്ടു .
ഒടുവിൽ ബെൻ സ്റ്റോക്സ് ഒരുക്കിയ കെണിയിൽ താരം അകപ്പെട്ട് മോർഗൻ ക്യാച്ച് നൽകി ഡ്രസിങ് റൂമിലേക്ക്‌ മടങ്ങുകയായിരുന്നു  .

അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏകദിനത്തില്‍ 100നും 90നും ഇടയില്‍  ഏറ്റവും കൂടുതല്‍ തവണ പുറത്തായത്  ഇന്ത്യന്‍ ഓപ്പണര്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 16 തവണ സച്ചിന്‍ ഇത്തരത്തില്‍ സെഞ്ച്വറിക്കരികെ പുറത്തായിട്ടുണ്ട്. 49 ഏകദിന സെഞ്ച്വറി സ്വന്തമാക്കിയിട്ടുള്ള സച്ചിന്‍ ഏറെ തവണ  സെഞ്ച്വറിക്കരികെ പുറത്തായത് പല വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു .

Previous articleപരിക്ക് തിരിച്ചടിയായി അയ്യർ ഐപിഎല്ലിനില്ല : ഡൽഹിയുടെ കപ്പിത്താനാകുവാൻ റിഷാബ് പന്തോ സ്റ്റീവ് സ്മിത്തോ രഹാനെയോ – ആകാംഷയോടെ ക്രിക്കറ്റ് പ്രേമികൾ
Next articleബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിന് ഭാരമായി മാറി : ഇംഗ്ലീഷ് ആൾറൗണ്ടർക്ക് എതിരെ തുറന്നടിച്ച്‌ കെവിൻ പീറ്റേഴ്സൺ