ബെൻ സ്റ്റോക്സ് ഇംഗ്ലണ്ട് ടീമിന് ഭാരമായി മാറി : ഇംഗ്ലീഷ് ആൾറൗണ്ടർക്ക് എതിരെ തുറന്നടിച്ച്‌ കെവിൻ പീറ്റേഴ്സൺ

ഇംഗ്ലണ്ടിനെതിരായ ടി:20 പരമ്പര ഇന്ത്യ 3-2 സ്വന്തമാക്കിയിരുന്നു .പരമ്പരയിലെ അവസാന 2 മത്സരങ്ങൾ  ജയിച്ച കോഹ്ലിപട ലോക ഒന്നാം നമ്പർ ടി:20 ടീമിനെയാണ് മറികടന്നത് .പരമ്പരയിൽ  ഇംഗ്ലണ്ട് ടീമിലെ മധ്യനിര താരങ്ങളായ ബെൻ സ്റ്റോക്സിന്റെയും ജോണി  ബെയർസ്റ്റോയുടെയും മോശം ബാറ്റിംഗ് പ്രകടനം ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു .ഇപ്പോൾ ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ .

പീറ്റേഴ്സൺ പറയുന്നത് ഇപ്രകാരമാണ് “
ആറാം നമ്പര്‍ സമ്പൂര്‍ണ്ണ പരാജയമാണ് ബെന്‍ സ്റ്റോക്സ്. ജോണി ബെയര്‍സ്റ്റോ ടി20 ഓപ്പണറായാണ് നല്ലത്. ബെയര്‍സ്റ്റോ ഓപ്പണറായില്ലെങ്കില്‍ സ്റ്റോക്സ് നാലാം നമ്പറില്‍ ബാറ്റ് ചെയ്യണം ഇരുവരുടെയും ടി:20യിലെ പ്രകടനം ഏറെ നിരാശ പകരുന്ന ഒന്നാണ്  .സ്റ്റോക്‌സിനെ ഇപ്പോഴും  ഇംഗ്ലണ്ട് ടീം  വേണ്ട വിധം ഉപയോഗിക്കുന്നില്ല എന്ന് മാത്രമേ ഞാൻ പറയൂ ” താരം തന്റെ ട്വിറ്റെർ പോസ്റ്റിൽ അഭിപ്രായം വിശദമാക്കി .

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയില്‍ സ്റ്റോക്‌സിന് വേണ്ട വിധം മികവ് പുറത്തെടുക്കാനായിരുന്നില്ല. അഞ്ചാം ടി20യിലും ആറാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ സ്റ്റോക്സ് 12 പന്തില്‍ ന 14 റൺസ് മാത്രമാണ് നേടിയത് .ടി:20    പരമ്പരയിൽ താരം ആകെ നേടിയത് 84 റൺസ് മാത്രമാണ് .നേരത്തെ ടെസ്റ്റ് പരമ്പരയിലും താരം താരത്തിന് ശോഭിക്കുവാനായിരുന്നില്ല .ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന്റെ  സ്റ്റാർ താരമാണ് ബെൻ സ്റ്റോക്സ് 

Read More  തകര്‍പ്പന്‍ ഫീല്‍ഡിങ്ങിനു ശേഷം ബാറ്റിംഗ് അരങ്ങേറ്റം മോശം. ഹനുമ വിഹാരി പൂജ്യത്തില്‍ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here