പരിക്ക് തിരിച്ചടിയായി അയ്യർ ഐപിഎല്ലിനില്ല : ഡൽഹിയുടെ കപ്പിത്താനാകുവാൻ റിഷാബ് പന്തോ സ്റ്റീവ് സ്മിത്തോ രഹാനെയോ – ആകാംഷയോടെ ക്രിക്കറ്റ് പ്രേമികൾ

Shreyas Iyer 2

പൂനെയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 66 റൺസിന്റെ തകർപ്പൻ വിജയമാണ് നേടുവാനായത് . തകർപ്പൻ ബൗളിങ്ങിലൂടെ പേസ് ബൗളർമാർ ഇന്ത്യക്ക് വിജയം നേടിക്കൊടുത്തു .
എന്നാൽ ഇന്ത്യൻ ടീമിന് കനത്ത  തിരിച്ചടിയായി  മത്സരത്തിനിടയിൽ  രോഹിത് ശർമ്മക്കും ശ്രേയസ് അയ്യർക്കും പരിക്കേറ്റത് .രോഹിത് പരമ്പരയിലെ അവശേഷിക്കുന്ന മത്സരങ്ങൾ കളിക്കുന്ന കാര്യം സംശയത്തിലാണ് .താരത്തെ സ്കാനിങ്ങിന് വിധേയമാക്കും എന്നാണ് ടീം മാനേജ്‌മന്റ് അറിയിച്ചത് .

അതേസമയം രോഹിതിന്റെ പരിക്ക് ഗുരുതരമല്ലെങ്കിലും ശ്രേയസിന്റെ തോളിനേറ്റ പരിക്ക് ഗുരുതരമാണ്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇംഗ്ലണ്ട് ബാറ്റിങ്ങിന്റെ എട്ടാം ഓവറിലാണ് ശ്രേയസ് അയ്യറിന് പരിക്കേറ്റത്. ഫീല്‍ഡ് ചെയ്യുന്നതിനിടെ ശ്രേയസിന്റെ ഇടം തോളിന് പരിക്കേല്‍ക്കുകയായിരുന്നു. വേദനകൊണ്ട് പുളഞ്ഞ ശ്രേയസിന് ടീം ഫിസിയോ ആവശ്യമായ ചികിത്സ  നല്‍കിയെങ്കിലും കടുത്ത വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് താരത്തെ  മൈതാനത്ത് നിന്ന് തിരികെ അയച്ചു. 

ശ്രേയസ് അയ്യർക്ക് പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനാകുവാൻ ആറാഴ്ച കാലത്തോളം വേണ്ടിവരുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ .
എന്നാൽ ഇക്കാര്യത്തിൽ ബിസിസിഐ
അദ്ദേഹത്തെ സ്‌കാനിങ്ങിന് വൈകാതെ  വിധേയമാക്കും എന്നാണ് മുൻപ്‌  അറിയിച്ചിരുന്നെങ്കിലും മറ്റ് കൂടുതൽ  റിപ്പോര്‍ട്ടുകളൊന്നും പുറത്തുവിട്ടിട്ടില്ല.
ഏകദിന പരമ്പര നഷ്ടമാകുന്നതിന്  ഒപ്പം വരുന്ന ഐപിഎല്ലിലും ശ്രേയസ് കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനാണ് ശ്രേയസ് അയ്യര്‍.

ശ്രേയസ് അയ്യർക്ക്ഈ സീസൺ  ഐപിൽ മത്സരങ്ങൾ പൂർണ്ണമായിട്ടോ ഭാഗികമായിട്ടോ നഷ്ടമായാൽ ഡൽഹി ക്യാപിറ്റൽസിനെ  ഭയപ്പെടുത്തുന്ന പ്രധാന ചോദ്യം ടീമിന്റെ നായകസ്ഥാനം ആരെ ഏൽപ്പിക്കും എന്നതാണ് .ഇത്തവണത്തെ താരലേലത്തിൽ ഡൽഹി സ്‌ക്വാഡിൽ എത്തിച്ച സ്റ്റീവ് സ്മിത്തിനാണ് പ്രഥമ പരിഗണന എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.മുൻപ്‌
രാജസ്ഥാൻ റോയൽസ് ടീമിന്റെ നായകനായിരുന്നു സ്മിത്ത്  കൂടാതെ 2017 സീസണിൽ റൈസിംഗ് പുണെ ടീമിനെ ഫൈനൽ വരെ എത്തിച്ചതും സ്റ്റീവ് സ്മിത്തിന്റെ  നായകത്വമാണ് .

See also  പരാജയത്തിന് കാരണം സഞ്ജുവിന്റെ ആ മണ്ടത്തരം. വജ്രായുധം കയ്യിലിരുന്നിട്ടും ഉപയോഗിച്ചില്ല.

എന്നാൽ ശ്രേയസ് അയ്യരെ പോലെ ഒരു ഇന്ത്യൻ ക്യാപ്റ്റനെ പരിഗണിക്കുവാൻ ഡൽഹി ടീം തീരുമാനിച്ചാൽ നറുക്ക് വീഴുക ഇന്ത്യൻ ടെസ്റ്റ് ഉപനായകൻ അജിൻക്യ രഹാനക്കാവും .വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിനെ നായകൻ ആക്കുവാനും ഡൽഹി ക്യാപിറ്റൽസ്  ടീം ആലോചിക്കുന്നുണ്ട് എന്നാണ് സൂചനകൾ . ഡൽഹിയുടെ കോച്ച് റിക്കി പോണ്ടിങ്ങിനോട് കൂടി ആലോചിച്ച ശേഷമാകും ടീം മാനേജ്‌മന്റ് ഈ സീസണിന്റെ നായകന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക .

Full Squad: Shreyas Iyer, Rishabh Pant, Ajinkya Rahane, Prithvi Shaw, Shikhar Dhawan, Avesh Khan, Ishant Sharma, Anrich Nortje, Kagiso Rabada, Praveen Dubey, Lalit Yadav, Amit Mishra, Axar Patel, Ravichandran Ashwin, Chris Woakes, Marcus Stoinis, Shimron Hetmyer, Sam Billings, Tom Curran, Lukman Meriwala, M Siddharth, Vishnu Vinod, Ripal Patel, Umesh Yadav, Steve Smith

Scroll to Top