ഇംഗ്ലണ്ടിനെതിരായ നാലാം ടി20യില്‍ അപൂർവ്വ്വ റെക്കോർഡും സ്വന്തം പേരിൽ കുറിച്ചിരിക്കുകയാണ് വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. ടി20 ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഇന്നിങ്‌സിലെ ആദ്യ പന്തിൽ തന്നെ സിക്‌സറടിച്ച താരമെന്ന അപൂർവ്വ റെക്കോര്‍ഡിനാണ് ഹിറ്റ്മാന്‍ അവകാശിയായത്. ഇന്നലെ നടന്ന മത്സരത്തിൽ ആദിൽ റഷീദ് എറിഞ്ഞ ഒന്നാം ഓവറിൽ ആദ്യ പന്ത് തന്നെ രോഹിത് അതിർത്തി കടത്തിയിരുന്നു .
നേരത്തെ ലോക ക്രിക്കറ്റില്‍ ഏഴ് തവണ മാത്രമേ ഒരു ടീം ഇന്നിങ്‌സിലെ ആദ്യ ബോളില്‍ സിക്‌സറടിച്ചിട്ടുള്ളൂ. രോഹിത്തിന്റ സിക്സിനൊപ്പം ഇന്ത്യൻ ടീമും ഈ നേട്ടം സ്വന്തമാക്കി .കമ്രാന്‍ അക്മല്‍, കരീം സാദിഖ്, ഡ്വയ്ന്‍ സ്മിത്ത് (രണ്ടു തവണ), മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, ഹസ്‌റത്തുള്ള സസായ് എന്നിവരാണ് ടി:20 ഇന്നിങ്സിലെ ആദ്യ പന്ത് തന്നെ സിക്സ് പായിച്ചവർ .ഈ മല്‍സരത്തിലെ സിക്‌സറോടെ രോഹിത് ടി20യില്‍ 50 സിക്‌സറുകളും പൂര്‍ത്തിയാക്കി. ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ താരമാണ് ഇന്ത്യൻ വെടിക്കെട്ട് ഓപ്പണർ .നായകൻ വിരാട് കോഹ്ലി (48),യുവരാജ് സിംഗ് (32) എന്നിവരാണ് പട്ടികയിൽ പിന്നിലുള്ള ഇന്ത്യൻ താരങ്ങൾ .
സിക്സർ റെക്കോർഡിനൊപ്പം കരിയറിൽ 9000 ടി:20 റൺസ് എന്ന നേട്ടവും രോഹിത് ശർമ്മ മത്സരത്തിൽ പൂർത്തിയാക്കി .
നാലാം ടി20യില്‍ ഇറങ്ങുന്നതിനു മുമ്പ് 9000 റണ്‍സ് തികയ്ക്കാന്‍ രോഹിത്തിനു വേണ്ടിയിരുന്നത് വെറും 12 റണ്‍സായിരുന്നു. രണ്ടാമത്തെ ഓവറില്‍, നേരിട്ട ആറാമത്തെ ബോളില്‍ തന്നെ രോഹിത് 12 റണ്‍സുമായി 9000 റണ്‍സ് ക്ലബ്ബില്‍ തന്റെ പേര് കൂടി എഴുതിച്ചേര്‍ക്കുകയും ചെയ്തു. 12 റണ്‍സിനു തന്നെ രോഹിത് ശർമ്മ പുറത്താവുകയും ചെയ്തുവെന്നത് ക്രിക്കറ്റ് പ്രേമികളെ ഏറെ നിരാശരാക്കി. 12 ബോളില്‍ ഓരോ ബൗണ്ടറിയും സിക്‌സറും നേടിയ രോഹിത് ജോഫ്രെ ആർച്ചറുടെ പന്തിൽ ക്യാച്ച് നൽകി മടങ്ങി .