ഇംഗ്ലണ്ടിനെതിരായ ഏകദിന ,ടി:20,ടെസ്റ്റ് പരമ്പരകളിൽ മിന്നും പ്രകനത്തോടെ ഇന്ത്യൻ ടീം പരമ്പര വിജയം സ്വന്തമാക്കിയപ്പോൾ ഏറെ തവണ ശ്രദ്ധിക്കപ്പെട്ടത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്തിന്റെ പ്രകടനമാണ് . ടെസ്റ്റ് പരമ്പര ഇന്ത്യ 3-1 ജയിച്ചപ്പോൾ ടി:20 പരമ്പര 3-2 നും ഏകദിന പരമ്പര 2-1നും നേടി വിരാട് കോഹ്ലിയും സംഘവും സമ്പൂർണ്ണ ആധിപത്യം ഉറപ്പിച്ചു .
3 ഫോർമാറ്റിലും തന്റെ ആക്രമണ ശൈലിയിലെ ബാറ്റിങ്ങാൽ ഇന്ത്യൻ ടീമിന് കരുത്തായത് റിഷാബ് പന്തിന്റെ ബാറ്റിംഗ് പ്രകടനങ്ങളാണ് .താരത്തെ വാനോളം പ്രശംസിച്ച് മുൻ ഇന്ത്യൻ താരങ്ങളും നായകൻ വിരാട് കോഹ്ലിയും രംഗത്ത് എത്തിയിരുന്നു .ഇപ്പോൾ മൂന്ന് ഫോര്‍മാറ്റിലും പന്ത് ഇല്ലാത്തൊരു ഇന്ത്യന്‍ ടീമിനെപ്പറ്റി ഒരുകാരണവശാലും ചിന്തിക്കാൻ പോലുമാകില്ലെന്ന് തുറന്ന് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്‍.
മുൻ ഇംഗ്ലണ്ട് താരത്തിന്റെ വാക്കുകൾ ഇപ്രകാരമാണ് “റിഷാബ് പന്ത് ക്രിക്കറ്റിലെ തന്നെ ഒരു അത്യപൂർവ പ്രതിഭാസമാണ്. അദ്ദേഹം തന്റെ കരിയര്‍ തുടങ്ങിയിട്ടേയുള്ളു. ഏതെങ്കിലും ബൗളര്‍മാര്‍ അദ്ദേഹത്തെ വിലകുറച്ചു കാണുകയാണെങ്കില്‍ അതില്‍ ദു:ഖിക്കേണ്ടിവരുമെന്ന് ഈ പരമ്പര കഴിഞ്ഞപ്പോള്‍ പൂർണ്ണമായി മനസ്സിലാകും .എത്ര മനോഹരമായിട്ടാണ് അദ്ദേഹം ഈ പരമ്പരയിലും മുൻപ് ഓസീസ് എതിരായ ടെസ്റ്റ് പരമ്പരയിലും കളിച്ചത് .ഭാവിയില്‍ അയാളൊരു ലോകോത്തര താരമാകും എന്നതില്‍ ആർക്കും സംശയമില്ല. ഇനി അദ്ദേഹം ഇല്ലാതെ ഒരു ഇന്ത്യൻ ടീമിനെ നമുക്ക് ചിന്തിക്കാൻ പോലും കഴിയില്ല ” ഇയാൻ ബെൽ തന്റെ അഭിപ്രായം വിശദമാക്കി .
നേരത്തെ ഓസീസ് എതിരായ ഗാബ്ബ ടെസ്റ്റിലെ ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ചുക്കാൻ പിടിച്ച റിഷാബ് പന്ത് ഇംഗ്ലണ്ട് എതിരായ ടെസ്റ്റ് പരമ്പരയിൽ ചെപ്പോക്കിലെ ആദ്യ ടെസ്റ്റിൽ 91 റൺസ് അടിച്ചെടുത്തിരുന്നു
ടെസ്റ്റ് പരമ്പരയിൽ ഒരു സെഞ്ചുറിയും അടിച്ചെടുത്ത താരം ഏകദിന പരമ്പരയിലെ 2 മത്സരങ്ങളിൽ അതിവേഗ അർദ്ധ സെഞ്ച്വറി നേടിയിരുന്നു
.നേരത്തെ ലിമിറ്റഡ് ഓവർ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട താരം തന്റെ ഗംഭീര ബാറ്റിംഗ് ഫോമാൽ ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിക്കുകയാണ് .