ബെൻ സ്റ്റോക്സിനെ കയ്യിലൊതുക്കി ധവാൻ : താരത്തെ തൊഴുത് ഹാർദിക് പാണ്ട്യ – രസകരമായ വീഡിയോ കാണാം

ഇംഗ്ലണ്ടിനെതിരായ പൂനെയിൽ നടന്ന  മൂന്നാം ഏകദിനത്തിലെ ഇന്ത്യൻ വിജയം  ക്രിക്കറ്റ് പ്രേമികളെ  ആവേശത്തിലാക്കി .
അവസാന പന്തുവരെ നീണ്ട ത്രില്ലർ മത്സരത്തിൽ ഇന്ത്യൻ ബൗളിംഗ് അവസത്തിനൊത്ത് ഉയർന്നതോടെ ഇന്ത്യൻ വിജയം അനായാസമായി.


എന്നാൽ ഇംഗ്ലണ്ട് ബാറ്റിങിനിടയിൽ  ഇന്ത്യൻ താരങ്ങൾ ക്യാച്ചുകൾ കൈവിട്ടത്‌ നായകൻ വിരാട് കൊഹ്‍ലിയെയും ഇന്ത്യൻ ക്യാംപിനെയും വളരെയേറെ നിരാശപെടുത്തി .മത്സര ശേഷം കോഹ്ലി അനായാസ ക്യാച്ചുകൾ ടീമംഗങ്ങൾ കൈവിട്ടതിനെ രൂക്ഷമായി വിമര്ശിച്ചിരുന്നു .

രണ്ടാം ഏകദിനത്തിൽ വെടിക്കെട്ട് ബാറ്റിങ്ങോടെ 99 റൺസടിച്ച ബെൻ  സ്റ്റോക്സ് നൽകിയ അനായാസ ക്യാച്ച് ഇന്ത്യൻ ടീമിലെ വിശ്വസ്ത ഫീൽഡറായ ഹാർദിക് പാണ്ട്യ കൈവിട്ടത് ഏവരെയും അമ്പരപ്പിച്ചിരുന്നു .ഇന്നിംഗ്സിന്‍റെ തുടക്കത്തില്‍ ഭുവനേശ്വര്‍ കുമാറിന്‍റെ പന്തില്‍  എളുപ്പമായ ക്യാച്ച് ഹാർദിക് കൈവിട്ടത് നായകൻ കൊഹ്‍ലിയെയും സഹതാരങ്ങളെയും  അത്ഭുതപ്പെടുത്തി .

കിട്ടിയ അവസരം മുതലാക്കി മുന്നേറിയ   ബെൻ സ്റ്റോക്സിനെ നടരാജന്‍ വൈകാതെ  ഫുള്‍ട്ടോസിലൂടെ വിഴ്ത്തി. ക്യാച്ചെടുത്തതാകട്ടെ ഡീപ് സ്ക്വയര്‍ ലെഗ്ഗില്‍ ശിഖര്‍ ധവാനും. നടരാജന്‍റെ ആ പന്ത്  നോ ബോളായിരുന്നോ എന്ന് സംശയമുണ്ടായിരുന്ന ഫീൽഡ് അമ്പയർമാർ തീരുമാനം മൂന്നാം അമ്പയർക്ക് വിട്ടെങ്കിലും അത് ഔട്ട്‌ എന്ന് മൂന്നാം അമ്പയർ വിധിച്ചതോടെ 39 പന്തിൽ 35 റൺസടിച്ച ക്രീസിലെ  അപകടകാരിയായ  ബെൻ സ്റ്റോക്സ് പുറത്തായത് ഇന്ത്യൻ  ടീമിനൊപ്പം ഹാർദിക് പാണ്ഡ്യക്കും ആശ്വാസമായി .

ധവാന്‍ സ്റ്റോക്സിനെ അനായാസം  കൈയിലൊതുക്കിയതോടെ ഹാർദിക് സന്തോഷവാനായി . ശേഷം ധവാനെ സാഷ്ടാംഗം പ്രണമിച്ചാണ് ഹാർദിക് നന്ദി അറിയിച്ചത്. ഒരുപക്ഷേ സ്റ്റോക്സ് കൂടുതൽ നേരം ബാറ്റ് ചെയ്തിരുന്നേൽ മത്സരവും പരമ്പരയും ഇംഗ്ലണ്ട് തന്നെ നേടിയേനെ .

Read More  ഓറഞ്ച് ക്യാപ് നിനക്ക് കിട്ടില്ല :കോഹ്ലി കലിപ്പിച്ചു ഞാൻ നന്നായി - രസകരമായ സംഭവം തുറന്ന് പറഞ്ഞ് പരാഗ്

LEAVE A REPLY

Please enter your comment!
Please enter your name here