ഒട്ടും പേടിയില്ലാ. സിക്സ് ഹിറ്റിങ്ങിൽ ലോകറെക്കോർഡ് നേടി ജയ്‌സ്വാൾ.ഒട്ടും പേടിയില്ലാ.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ റെക്കോർഡുകൾ തീർത്ത് ഓപ്പണർ ജയ്‌സ്വാൾ. മത്സരത്തിൽ ഒരു വെടിക്കെട്ട് ഇരട്ട സെഞ്ച്വറിയാണ് ജയ്‌സ്വാൾ നേടിയത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ 236 പന്തുകൾ നേരിട്ട ജയ്‌സ്വാൾ 214 റൺസ് സ്വന്തമാക്കുകയുണ്ടായി.

14 ബൗണ്ടറികളും 12 സിക്സറുകളുമാണ് ജയ്‌സ്വാളിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടത്. ഈ വെടിക്കെട്ട് സിക്സ് ഹിറ്റിങ്ങിലൂടെ ഒരുപാട് റെക്കോർഡുകളും ഈ യുവതാരം നേടിയെടുത്തു. ലോക ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്‌സിൽ ഏറ്റവുധികം സിക്സറുകൾ സ്വന്തമാക്കിയ താരം എന്ന റെക്കോർഡാണ് ജയസ്വാൾ ഈ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിലൂടെ സ്വന്തമാക്കിയത്.

രണ്ടാം ഇന്നിംഗ്സിൽ 12 സിക്സറുകളാണ് ജയ്‌സ്വാൾ നേടിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ഇന്നിങ്സിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കുന്ന താരങ്ങളുടെ ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് ജയ്‌സ്വാൾ എത്തിയിട്ടുണ്ട്. 12 സിക്സറുകൾ ഒരു ഇന്നിംഗ്സിൽ സ്വന്തമാക്കിയ പാക്കിസ്ഥാൻ താരം വസീം അക്രത്തിന്റെ ഒപ്പമാണ് ഈ റെക്കോർഡിൽ ജയ്‌സ്വാൾ എത്തിയിരിക്കുന്നത്.

ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ 11 സിക്സറുകൾ സ്വന്തമാക്കിയിട്ടുള്ള ന്യൂസിലാൻഡ് താരം നതാൻ ആസിലാണ് ലിസ്റ്റിൽ രണ്ടാമൻ. ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡ്ൻ ഒരു ഇന്നിങ്സിൽ 11 സിക്സറുകൾ സ്വന്തമാക്കി മൂന്നാം സ്ഥാനത്ത് നിൽക്കുന്നു. നിലവിലെ ഇംഗ്ലണ്ട് കോച്ച് മക്കല്ലം 11 സിക്സറുകളുമായി നാലാമതുണ്ട്.

ഇന്ത്യക്കായി ഒരു ടെസ്റ്റ് ഇന്നിങ്സിൽ 10 സിക്സറുകളിലധികം നേടുന്ന ആദ്യ താരമായും ജയ്‌സ്വാൾ മാറുകയുണ്ടായി. ഒരു ഇന്നിങ്സിൽ 8 സിക്സറുകൾ വീതം നേടിയിട്ടുള്ള മുൻ ഇന്ത്യൻ താരമായ നവജോത് സിന്ധുവിന്റെയും മായങ്ക് അഗർവാളിന്റെയും റെക്കോർഡാണ് ജയസ്വാൾ ഇതിലൂടെ മറികടന്നത്.

മാത്രമല്ല ഇന്ത്യക്കായി ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവുമധികം സിക്സറുകൾ സ്വന്തമാക്കുന്ന താരം എന്ന റെക്കോർഡും ജയ്‌സ്വാൾ പേരിൽ ചേർത്തു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇതുവരെ 22 സിക്സറുകളാണ് ജെയ്സ്‌വാൾ നേടിയത്. നായകൻ രോഹിത് ശർമയുടെ റെക്കോർഡ് മറികടന്നാണ് ജയ്‌സ്വാൾ ഒന്നാമത് എത്തിയത്.

ദക്ഷിണാഫ്രിക്കെതിരെ 2019ൽ നടന്ന ടെസ്റ്റ് പരമ്പരയിൽ 19 സിക്സറുകൾ രോഹിത് ശർമ നേടിയിരുന്നു. 2019ൽ ന്യൂസിലാൻഡിനെതിരെ ടെസ്റ്റ്‌ പരമ്പരയിൽ 14 സിക്സറുകൾ നേടിയ ഹർഭജൻ സിംഗാണ് ഈ ലിസ്റ്റിൽ മൂന്നാം സ്ഥാനത്ത് ഉള്ളത്. ഇങ്ങനെ ഒരുകൂട്ടം റെക്കോർഡുകൾ ഭേദിച്ചാണ് ചരിത്ര ഇന്നിങ്സ് ജയ്‌സ്വാൾ കാഴ്ചവച്ചത്.

മാത്രമല്ല ഇന്ത്യയെ മത്സരത്തിൽ ഒരു ശക്തമായ നിലയിലെത്തിക്കാനും ജയസ്‌വാളിന് സാധിച്ചിട്ടുണ്ട്. ഈ മികവിൽ രണ്ടാം ഇന്നിങ്സിൽ 556 റൺസാണ് ഇന്ത്യ ലീഡായി കണ്ടെത്തിയിരിക്കുന്നത്. ഈ സ്കോർ മറികടക്കുക എന്നത് ഇംഗ്ലണ്ടിനെ സംബന്ധിച്ച് ശ്രമകരമായ ദൗത്യമാണ്.

Previous articleരാജ്കോട്ടില്‍ കത്തികയറി ജയ്സ്വാള്‍. ഡബിള്‍ സെഞ്ചുറി. ലീഡ് 500 കടന്നു
Next articleവീണ്ടും പോക്കറ്റ് ഡയനാമിറ്റായി സർഫറാസ് ഖാൻ. രണ്ടാം ഇന്നിങ്സിൽ 68 റൺസ്.