എന്ത്യൻ ക്രിക്കറ്റ് പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഒരു പരമ്പരയാണ് എന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര .തുല്യ ശക്തികളുടെ പോരാട്ടം എന്ന് വിശേഷിപ്പിക്കുന്ന പരമ്പരയിലെ ആദ്യ 2 ടെസ്റ്റ് മത്സരങ്ങൾ ചെന്നൈ ചിദംബരം സ്റ്റേഡിയത്തിലാണ് നടക്കുന്നത് . ശേഷിക്കുന്ന പരമ്പരയിലെ 2 ടെസ്റ്റുകൾ അഹമ്മദാബാദിലെ മൊട്ടേറെ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് നടക്കുന്നത് .
കൊറോണ കാലത്തെ നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യയിൽ നടക്കുന്ന ആദ്യ അന്താരാഷ്ട്ര മത്സരം കൂടിയാണിത്.
മൂന്നൂം നാലും ടെസ്റ്റുകൾക്കായി അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയം ഒരുങ്ങി കഴിഞ്ഞു .പരമ്പരയിലെ ആദ്യ 2 ടെസ്റ്റുകളും നടക്കാനിരിക്കുന്ന ചെന്നൈയിലെ എം .എ ചിദംബരം സ്റ്റേഡിയത്തിൽ കാണികൾക്ക് പ്രവേശനമില്ലെന്നാണ് ബിസിസിഐ തീരുമാനം. കാണികളെ പ്രവേശിപ്പിക്കുന്ന മോട്ടേറയിലെ മത്സരങ്ങൾ കാണുവാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ ക്ഷണം നൽകി എന്നാണ് സൂചനകൾ .
കാണികളെ മത്സരം കാണുവാൻ അനുവദിക്കാം എന്ന പ്രഖ്യാപനം ഇന്നലെയാണ് ബി.സി.സി.ഐ നടത്തിയത് കേന്ദ്ര ആരോഗ്യവകുപ്പിന്റെ കൂടി നിർദ്ദേശങ്ങൾ പരിഗണിച്ച് കോവിഡ് മാനദണ്ഡം എല്ലാം അനുസരിച്ച് മാത്രമാണ് പ്രവേശനം അനുവദിക്കുക. ” ഇംഗ്ലണ്ട് എതിരായ പരമ്പരയിലെ അവസാന 2 ടെസ്റ്റുകൾക്കായി കാണികളെ പ്രവേശിപ്പിക്കുവാൻ ബിസിസിഐ അംഗീകാരം നൽകി കഴിഞ്ഞു . താരങ്ങൾക്കും ഏറെ ആവേശമാകുന്ന തരത്തിലേക്ക് മത്സരങ്ങൾ മാറുമെന്നും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ അഭിപ്രായപ്പെട്ടു .
മൊട്ടേറെ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങൾക്കായി സ്‌റ്റേഡിയത്തിന്റെ ആകെ സീറ്റുകളിൽ അമ്പത് ശതമാനം മാത്രമാണ് കാണികൾക്ക് കളി കാണുവാൻ അനുവദിക്കുക. ഇതിനിടെ ഈ തീരുമാനത്തിന്റെ ചുവട് പിടിച്ച് രണ്ടാം ടെസ്റ്റിനായി ചിദംബരം സ്റ്റേഡിയത്തിൽ പകുതി കാണികളെ കയറ്റാനാകുമോ എന്ന ചർച്ചയും പുരോഗമിക്കുന്നുണ്ട് .