ബുംറയുടെ ബൗളിംഗ് ആക്ഷൻ എതിരാളികൾക്ക് പ്രശ്നമാണ് :തുറന്ന് പറഞ്ഞ് ജോസ് ബട്ട്ലർ

ക്രിക്കറ്റ് പ്രേമികൾ ഏറെ  ആവേശത്തോടെയാണ് ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായി കാത്തിരിക്കുന്നത് . ഇരു ടീമിലെയും താരങ്ങൾ  പരമ്പരക്ക് മുന്നോടിയായായി  ഹോട്ടലിൽ ക്വാറന്റൈനിലാണ് .ഫെബ്രുവരി 5ന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ആദ്യ ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പരക്ക് തുടക്കമാകുന്നത് .

എന്നാൽ ഇപ്പോൾ ഇന്ത്യൻ ഫാസ്റ്റ് ബൗളർ
ബുമ്രയെ കുറിച്ച് വാചാലനാകുകയാണ് ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ .ഇന്ത്യന്‍ സ്റ്റാർ  പേസര്‍ ജസ്പ്രീത് ബുംറയുടെ ബോളിംഗ് ആക്ഷന്‍ എതിരാളികള്‍ക്ക്    പ്രശ്‌നം സൃഷ്ടിക്കുന്നതാണെന്ന്
ഇംഗ്ലണ്ട് താരം ജോസ് ബട്ട്ലർ അഭിപ്രായപ്പെടുന്നത് .ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരക്കായുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ്  ടീമിന്റെ ഒരുക്കത്തെ കുറിച്ച്
സംസാരിക്കവെയാണ് ബട്‌ലര്‍ ഇക്കാര്യം പറഞ്ഞത്.

“ബുംമ്രയെ പോലുള്ള വ്യത്യസ്ത ആക്ഷനിൽ പന്തെറിയുന്ന  ബോളര്‍മാരെ മുന്‍പ് നേരിട്ടട്ടില്ലെങ്കില്‍ അതുപോലെ വ്യത്യസ്തമായ ബോളിംഗ് ആക്ഷനുകളോട് ഇണങ്ങാന്‍ പലപ്പോഴും  വളരെയേറെ സമയം വേണ്ടി വരും. രാജ്യാന്തര ക്രിക്കറ്റിലും, ഐ.പി.എല്ലിലും ഇവര്‍ക്കെതിരെ കളിച്ചവര്‍ക്ക് ഇവരുടെ ബൗളിംഗ്  ആംഗിളുകളെ സംബന്ധിച്ചും, എന്താണ്  ഇവരിൽ പ്രതീക്ഷിക്കേണ്ടത് എന്നത് സംബന്ധിച്ചും ധാരണയുണ്ടാവും. ഐ.പി.എല്ലിലുടെ ഇവിടുത്തെ മിക്ക  വിക്കറ്റുകള്‍  ഞങ്ങൾക്ക് പരിചിതമാണ്. ഭൂരിഭാഗം ഇന്ത്യൻ  കളിക്കാരെ കുറിച്ചും ബോധ്യമുണ്ട്.”ബട്ട്ലര്‍ പറയുന്നു.

നേരത്തെ ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായായി നടത്തിയ കോവിഡ് പരിശോധനകളിൽ ഇന്ത്യ ,  ഇംഗ്ലണ്ട് താരങ്ങളുടെ കൊവിഡ് പരിശോധന ഫലം  നെഗറ്റീവായിരുന്നു. ശ്രീലങ്കയിൽ നിന്ന് 27-ാം തിയതിയാണ് ഇംഗ്ലണ്ട് താരങ്ങൾ ചെന്നൈയിൽ എത്തിയത്. ചെന്നൈയില്‍ ഫെബ്രുവരി അഞ്ചിന് ഒന്നാം ടെസ്റ്റിന് തുടക്കമാവും. പരമ്പരയിൽ നാല് ടെസ്റ്റുകളാണുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിന്റെ ഫൈനലിൽ സ്ഥാനമുറപ്പാക്കാൻ ഇന്ത്യക്ക് ഏറെ നിർണായകമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര. 

ഇംഗ്ലണ്ട് സ്‌ക്വാഡ്: ജോ റൂട്ട് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, മൊയീന്‍ അലി, ജയിംസ് ആന്‍ഡേഴ്‌സണ്‍, ഡൊമിനിക് ബെസ്, സ്റ്റുവര്‍ട്ട് ബ്രോഡ്, റോറി ബേണ്‍സ്, ജോസ് ബട്‌ലര്‍, സാക്ക് ക്രൗളി, ബെന്‍ ഫോക്‌സ്, ഡാന്‍ ലോറന്‍സ്, ജാക്ക് ലീച്ച്, ഡോം സിബ്ലി, ബെന്‍ സ്റ്റോക്‌സ്, ഒല്ലി സ്‌റ്റോണ്‍, ക്രിസ് വോക്‌സ്,ബെയർ സ്റ്റോ

ഇന്ത്യന്‍ സ്‌ക്വാഡ്: വിരാട് കോലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, മായങ്ക് അഗര്‍വാള്‍, അജിങ്ക്യ രഹാനെ (ഉപനായകന്‍), റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, വൃദ്ധിമാന്‍ സാഹ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുമ്ര, ഇഷാന്ത് ശര്‍മ, മുഹമ്മദ് സിറാജ്, ഷാര്‍ദുല്‍ താക്കൂര്‍,
വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, കുല്‍ദീപ് യാദവ്.