വീണ്ടും പൂജ്യത്തിൽ പുറത്തായി കോഹ്ലി : നാണക്കേടിന്റെ റെക്കോർഡും ഇന്ത്യൻ നായകന് സ്വന്തം – കോഹ്ലിയുടെ വിക്കറ്റ് വീഡിയോ കാണാം

ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ ബാറ്റിൽ നിന്ന് വലിയൊരു സ്കോർ  പിറക്കുന്നത്തിനായുള്ള കാത്തിരിപ്പ് തുടർന്ന് ഇന്ത്യൻ ആരാധകർ .നാലാം ടെസ്റ്റിൽ രണ്ടാം ദിനം ആദ്യ ഇന്നിംഗ്സ് ബാറ്റിങ്ങിൽ അക്കൗണ്ട് തുറക്കുവാനാവാതെ കോഹ്ലി പുറത്തായി .എട്ട് പന്തുകള്‍ നേരിട്ട കോലി  ബെൻ സ്റ്റോക്സിന്റെ പന്തിലാണ് പുറത്തായത്. ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഫോക്‌സിന്റെ ക്യാച്ചിലാണ് കോലിയുടെ മടക്കം.ടെസ്റ്റ് പരമ്പരയിൽ ഒരിക്കൽ കൂടി നിരാശയാർന്ന സ്‌കോറിൽ പുറത്തായ താരം നാണംകെട്ട ഒരു  റെക്കോർഡ് കൂടി സ്വന്തം പേരിലാക്കി .

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും  കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോഡില്‍ മുൻ നായകൻ  സൗരവ് ഗാംഗുലിക്കൊപ്പമെത്തിയിരിക്കുകയാണ് കോലി. ഇരുവരും 13 മത്സരങ്ങളിലാണ് ക്യാപ്റ്റനായിരിക്കെ പൂജ്യത്തിന് പുറത്തായത്. എംഎസ് ധോണി (11),കപില്‍ ദേവ് (10) എന്നിവരാണ് ഈ റെക്കോഡില്‍ കോലിക്ക് താഴെയുള്ള മറ്റ് ഇന്ത്യൻ  നായകന്മാര്‍.

കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യൻ നായകൻ കൂടിയായ വിരാട് കോഹ്ലി ബാറ്റിങ്ങിൽ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്  .ഈ  പരമ്പരയിൽ 6 ഇന്നിങ്‌സുകളിൽ നിന്ന് താരം 172 റൺസ് മാത്രമാണ് അടിച്ചെടുത്തത് . നേരത്തെ ചെപ്പോക്കിൽ നടന്ന രണ്ടാം ടെസ്റ്റിൽ മോയിൻ അലിയും കൊഹ്‌ലിയെ ഡക്കിൽ പുറത്താക്കിയിരുന്നു .

വിരാട് കോഹ്ലി വിക്കറ്റ് വീഡിയോ കാണാം :

Read More  പഞ്ചാബിന്റെ ഈ താരം സ്കൂൾ കഴിഞ്ഞ് വരുന്ന കുട്ടികളെ പോലെ : രൂക്ഷ വിമർശനവുമായി സുനിൽ ഗവാസ്‌ക്കർ

LEAVE A REPLY

Please enter your comment!
Please enter your name here