തിരിച്ചടിച്ച് ഇന്ത്യ 🔥 ബാസ്ബോൾ തല്ലിത്തകർത്ത് ഇന്ത്യൻ തേരോട്ടം.. 106 റൺസ് വിജയം..

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. മത്സരത്തിൽ 106 റൺസിന്റെ ഏകപക്ഷീയമായ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അവസാന ഇന്നിങ്സിൽ ഇംഗ്ലണ്ടിന് വിജയിക്കാൻ ആവശ്യമായിരുന്നത് 399 റൺസായിരുന്നു.

എന്നാൽ ഇന്ത്യൻ ബോളർമാരുടെ പക്വതയാർന്ന പ്രകടനം മൂലം ഇംഗ്ലണ്ടിന്റെ ബാസ്ബോൾ തന്ത്രങ്ങൾ നിലം പതിക്കുകയായിരുന്നു. ഇന്ത്യക്കായി രണ്ടാം ഇന്നിങ്സിൽ 3 വിക്കറ്റുകൾ സ്വന്തമാക്കിയ രവിചന്ദ്രൻ അശ്വിനും ബുമ്രയുമാണ് തിളങ്ങിയത്. ആദ്യ മത്സരത്തിൽ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായ ഒരു മത്സരഫലമാണ് ഇത്.

മത്സരത്തിൽ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 396 റൺസാണ് നേടിയത്. ഇരട്ട സെഞ്ച്വറി സ്വന്തമാക്കിയ ജയസ്വാളിന്റെ മികവിൽ ആയിരുന്നു ഇന്ത്യയുടെ വമ്പൻ കുതിപ്പ്. 290 പന്തുകൾ നേരിട്ട ജയസ്വാൽ മത്സരത്തിൽ 19 ബൗണ്ടറികളും 7 സിക്സറുകളുമടക്കം 209 റൺസ് നേടുകയുണ്ടായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ട് പതറുകയായിരുന്നു.

ഇംഗ്ലണ്ട് നിരയിൽ ഓപ്പൺ ക്രോളി(76) മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. ഇതോടെ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് 253 റൺസിൽ അവസാനിക്കുകയും, ഇന്ത്യയ്ക്ക് 143 റൺസിന്റെ ലീഡ് ലഭിക്കുകയും ചെയ്തു. ശേഷം മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ വളരെ കരുതലോടെ തന്നെയായിരുന്നു മുൻപോട്ട് പോയത്.

ഇന്ത്യയ്ക്കായി രണ്ടാം ഇന്നിങ്സിൽ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത് ശുഭമാൻ ഗില്ലാണ്. മത്സരത്തിൽ ഒരു തകർപ്പൻ സെഞ്ചുറി തന്നെ ഗിൽ സ്വന്തമാക്കി. 147 പന്തുകളിൽ 11 ബൗണ്ടറികളും രണ്ട് സിക്സറുകളുമടക്കം 104 റൺസാണ് ഈ യുവതാരം നേടിയത്. ഇതോടു കൂടി രണ്ടാം ഇന്നിങ്സിൽ ഇന്ത്യ ശക്തമായ ഒരു നിലയിൽ എത്തുകയായിരുന്നു.

255 റൺസാണ് ഇന്ത്യ രണ്ടാം ഇന്നിങ്സിൽ നേടിയത്. ഇങ്ങനെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 399 റൺസായി മാറി. വലിയ വിജയലക്ഷ്യം മുന്നിൽകണ്ട് ഇറങ്ങിയ ഇംഗ്ലണ്ട് തങ്ങളുടെ സ്വതസിദ്ധമായ ശൈലിയിൽ തന്നെയാണ് ആരംഭിച്ചത്. ഓപ്പണർ ക്രോളി ഇംഗ്ലണ്ടിനായി രണ്ടാം ഇന്നിങ്സിലും മികവ് പുലർത്തി.

73 റൺസാണ് ക്രോളി രണ്ടാം ഇന്നിങ്സിൽ നേടിയത്. എന്നാൽ അശ്വിൻ ബോളിംഗ് ക്രീസിൽ എത്തിയതോടെ ഇംഗ്ലണ്ട് വിയർക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ അശ്വിന് സാധിച്ചു. ഒപ്പം ബുമ്രയും മികവ് പുലർത്തി.

Batter R B 4s 6s SR
Zak Crawley 73 132 8 1 55.30
Ben Duckett 28 27 6 0 103.70
Rehan Ahmed 23 31 5 0 74.19
Ollie Pope 23 21 5 0 109.52
Joe Root 16 10 2 1 160.00
Jonny Bairstow 26 36 5 0 72.22
Ben Stokes (c) 11 29 1 0 37.93
Ben Foakes (wk) 36 69 4 1 52.17
Tom Hartley 36 47 5 1 76.60
Shoaib Bashir 0 8 0 0 0.00
James Anderson 5 8 1 0 62.50
Extras 15
Total 292

ഇംഗ്ലണ്ടിന്റെ ബാറ്റമാർക്കൊക്കെയും മികച്ച തുടക്കം ലഭിച്ചങ്കിലും അത് വലിയ ഇന്നിംഗ്സായി കെട്ടിപ്പടുക്കുന്നതിൽ എല്ലാവരും പരാജയപ്പെട്ടു. തങ്ങളുടെ ബാസ്ബോൾ തന്ത്രം ഇന്ത്യക്കെതിരെ പ്രയോഗിക്കാൻ ശ്രമിച്ച ഇംഗ്ലണ്ട് പലപ്പോഴും പരാജയപ്പെടുന്നതാണ് കാണാൻ സാധിച്ചത്. ഇങ്ങനെ മത്സരത്തിൽ ഇന്ത്യ 106 റൺസിന്റെ വമ്പൻ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ വിജയത്തോടെ പരമ്പര 1-1 എന്ന രീതിയിൽ സമനിലയിലെത്തിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട്.

Previous articleഅന്ന് സച്ചിനും കോഹ്ലിയും നേരിട്ട പ്രശ്നമാണ് ഇപ്പോൾ ഗില്ലും നേരിടുന്നത്. പരിഹരിക്കണമെന്ന് കുക്ക്.
Next articleനിർണായക സമയത്ത് ബോളർമാർ മുന്നോട്ട് വന്നു. യുവതാരങ്ങൾ മെച്ചപ്പെടാനുണ്ട്. രോഹിത് ശർമ പറയുന്നു.