അന്ന് സച്ചിനും കോഹ്ലിയും നേരിട്ട പ്രശ്നമാണ് ഇപ്പോൾ ഗില്ലും നേരിടുന്നത്. പരിഹരിക്കണമെന്ന് കുക്ക്.

gill 1

തന്നെ വിമർശിച്ചവരുടെ വായടപ്പിക്കുന്ന പ്രകടനമാണ് ഇന്ത്യൻ സൂപ്പർ താരം ശുഭമാൻ ഗിൽ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ കാഴ്ചവച്ചത്. മത്സരത്തിന്റെ മൂന്നാം ദിവസം ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമായിരുന്നു. മൂന്നാം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയ്ക്ക് ഓപ്പണർമാരായ രോഹിത്തിനെയും ജെയ്‌സ്വാളിനെയും നഷ്ടമായി.

ശേഷം ഇന്ത്യക്കായി ഗിൽ പടക്കളത്തിൽ ഇറങ്ങുകയായിരുന്നു. വളരെയധികം പോരാടിയാണ് ഗില്‍ത ന്‍റെ സെഞ്ച്വറി സ്വന്തമാക്കിയത്. മത്സരത്തിൽ ഗിൽ നേടിയ ഈ തകർപ്പൻ സെഞ്ചുറിയെ അഭിനന്ദിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇംഗ്ലണ്ട് നായകൻ അലസ്റ്റർ കുക്ക്.

സമ്മർദ്ദങ്ങൾ തോളിലേറ്റി ഗില്‍ നേടിയ ഈ സെഞ്ചുറിക്ക് വലിയ വില തന്നെയുണ്ട് എന്ന് കുക്ക് സമ്മതിക്കുന്നു. ഒരു പ്രമുഖ വാർത്താ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു കൂക്ക്. “മത്സരത്തിൽ വളരെ മനോഹരമായി തന്നെ ഗിൽ കളിച്ചു. എന്തുകൊണ്ടും അവൻ ഒരു വലിയ കഴിവുള്ള താരം തന്നെയാണ്. മാത്രമല്ല മത്സരത്തിൽ വലിയ സമ്മർദ്ദങ്ങൾ തന്നെ ഗില്ലിന്റെ തോളിൽ ഉണ്ടായിരുന്നു.”

“ഇന്ത്യയിൽ നടന്ന ലോകകപ്പിൽ വിരാട് കോഹ്ലിയുടെ മുകളിലായിരുന്നു ഈ സമ്മർദ്ദങ്ങളൊക്കെയും. ഇപ്പോൾ ഇന്ത്യയിൽ ഏറ്റവുമധികം സമ്മർദ്ദങ്ങൾ പേറുന്ന താരം ഗിൽ തന്നെയാണ്.”- അലസ്റ്റർ കുക്ക് പറഞ്ഞു.

ഒരു സമയത്ത് സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്ലിയും ഇത്തരത്തിൽ സമ്മർദ്ദങ്ങൾ അനുഭവിച്ചിരുന്നുവെന്നും അവർ അതിനെ പരമാവധി നന്നായി തന്നെ ലഘൂകരിച്ചിരുന്നുവെന്നും കുക്ക് കൂട്ടിച്ചേർത്തു.

Read Also -  ലോകകപ്പിൽ സഞ്ജു മൂന്നാം നമ്പറിൽ ഇറങ്ങണം, ജയസ്വാളും പന്തും കളിക്കേണ്ട. മുൻ ഇന്ത്യൻ താരം പറയുന്നു.

“ഇന്ത്യ പോലൊരു വലിയ രാജ്യത്ത് ഗില്ലിനെപ്പോലെ ഒരു ഒരു താരത്തിന് മുകളിൽ സമ്മർദ്ദം ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. അത് ഒരു വലിയ കാര്യമായി തന്നെ തോന്നുന്നു. ഒരു യുവതാരം എന്ന നിലയിൽ നമ്മൾ അതിനെ ലഘൂകരിക്കാൻ ശ്രമിക്കണം. ഒരു സമയത്ത് സച്ചിൻ ടെണ്ടുൽക്കറും വിരാട് കോഹ്ലിയും ഇത്തരത്തിലുള്ള സമ്മർദ്ദങ്ങളെ വളരെ അനായാസം തന്നെ കീഴടക്കിയിരുന്നു. ഇത്തരം സമ്മർദങ്ങളെ ഒഴിവാക്കാൻ നമ്മൾ പഠിക്കേണ്ടതുണ്ട്.”- കുക്ക് കൂട്ടിച്ചേർത്തു.

“ഗിൽ എത്രമാത്രം പ്രതിഭയുള്ള കളിക്കാരനാണ് എന്ന് നമുക്ക് ഇന്നത്തെ അവന്റെ പ്രകടനത്തിൽ നിന്ന് മനസ്സിലായി. അവൻ ഇന്ന് കളിച്ച ഷോട്ടുകൾ വളരെ മികച്ചതായിരുന്നു. ഈ പരമ്പരയിലൂടനീളം നമുക്കത് കാണാൻ സാധിക്കും എന്നാണ് ഞാൻ കരുതുന്നത്. കുറച്ചധികം നാളുകളായി അവൻ ഫോമിൽ ആയിരുന്നില്ല.”

“ഒരുപാട് റൺസും സ്വന്തമാക്കാൻ സാധിച്ചിരുന്നില്ല. കെഎൽ രാഹുലും വിരാട് കോഹ്ലിയും ടീമിലേക്ക് തിരികെ വരാൻ തയ്യാറായി ഇരിക്കുകയാണ്. എന്നാൽ സെലക്ടർമാർക്ക് തന്നെ ഒഴിവാക്കാൻ സാധിക്കില്ല എന്ന് ഗിൽ ഉറപ്പു വരുത്തിയിട്ടുണ്ട്.”- കുക്ക് പറഞ്ഞു വെക്കുന്നു.

Scroll to Top